Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നും ശരിയായ രീതിയിൽ പോയില്ലെങ്കിൽ ചുവപ്പിന്റെ വഴിയെ പോവൂ... ഞെട്ടിക്കുന്ന മേക്കോവറുമായി നടി ഗീതു മോഹൻദാസ്

21 MAY 2019 09:44 AM IST
മലയാളി വാര്‍ത്ത

ശക്തമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഗീതു മോഹൻദാസ് .ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇപ്പോഴിതാ പുത്തൻ മേക്കോവർ നടത്തിയിരിക്കുകയാണ് . മുടിയുടെ നീളം കുറച്ചും അത് ചുവപ്പ് കളർ ചെയ്തും നിൽക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്."ഒന്നും ശരിയായ രീതിയിൽ പോയില്ലെങ്കിൽ ചുവപ്പിന്റെ വഴിയെ പോവൂ " എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.

നടിയുടെ മേക്കോവർചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബൻ, പാർവതി, റിമ കല്ലിങ്കൽ, വിജയ് യേശുദാസ്, നിമിഷ സജയൻ തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.നടൻ മോഹൻലാലിനൊപ്പം ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഗീതു വെള്ളിത്തിരയിലെത്തുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. നിവിന്‍ പോളിയെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (8 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (17 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (22 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (53 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends