ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ- രഞ്ജി പണിക്കർ
'കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരിൽ ഒരാളാണ് താനെന്ന് രഞ്ജി പണിക്കർ. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രഞ്ജി പണിക്കരുടെ രസകരമായ പരാമർശം. രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങനെ:
'ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് ഞാൻ. കസബ എന്ന ചിത്രം സംവിധാനം െചയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകർന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാൻ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പർ പോലെയുള്ള സിനിമകളിലെ നല്ല അച്ഛൻ കഥാപാത്രങ്ങളാണ്.’–രഞ്ജി പണിക്കർ പറഞ്ഞു.
https://www.facebook.com/Malayalivartha