Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌കറിന്റെ ഇന്നോവയും മറ്റൊരു കാറും ആറ്റിങ്ങല്‍ മുതല്‍ താന്‍ ഓടിച്ചിരുന്ന കെ എസ് ആര്‍ ടി സി ബസിന് മുന്നിലുണ്ടായിരുന്നു.. ബസിന് 150 മീറ്ററോളം മുന്നിലായിരുന്നു ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍... അതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാര്‍! പള്ളിപ്പുറത്ത് വളവ് കഴിഞ്ഞതോടെ ഇന്നോവ വലത്തോട്ട് നീങ്ങി... ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ദൃക്‌സാക്ഷിയായ കെ എസ് ആര്‍ ടി സി ഡ്രൈവർ തിരുവനന്തപുരം സ്വദേശി പറയുന്നു...

05 JUNE 2019 08:30 AM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ ദൃക്‌സാക്ഷിയാണ് വെള്ളറ സ്വദേശി അജി. കെ എസ് ആര്‍ ടി സി ഡ്രൈവറാണ് അജി. അപകട ദിവസം അജി ഓടിച്ചിരുന്ന ബസ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നിലുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ ഇന്നോവയും മറ്റൊരു കാറും ആറ്റിങ്ങല്‍ മുതല്‍ താന്‍ ഓടിച്ചിരുന്ന കെ എസ് ആര്‍ ടി സി ബസിന് മുന്നിലുണ്ടായിരുന്നുവെന്ന് അജി പറയുന്നു. ബസിന് 150 മീറ്ററോളം മുന്നിലായിരുന്നു ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍.

അതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാര്‍. പള്ളിപ്പുറത്ത് വളവ് കഴിഞ്ഞതോടെ ഇന്നോവ വലത്തോട്ട് നീങ്ങി, ദിശ തെറ്റി റോഡിന്റെ വലതുവശത്തേക്ക് ഇറങ്ങി മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ പുക ഉയര്‍ന്നു.-അജി പറഞ്ഞു. അപകടം കണ്ട് ഞെട്ടിയ അജി ബസ് മുന്നോട്ട് നീക്കി നിര്‍ത്തി കണ്ടക്ടര്‍ തിരൂര്‍ സ്വദേശി വിജയനൊപ്പം കാറിനരികിലേക്ക് ഓടിയെത്തി. വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ആദ്യം കണ്ടത് കാറിനുള്ളില്‍ ബ്രേക്ക് ലിവറിന് സമീപം കുരുങ്ങിക്കിടന്ന കുഞ്ഞിനെയാണ്. മുന്‍ സീറ്റിലുണ്ടായിരുന്ന സ്ത്രീയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ബര്‍മുഡ ധരിച്ച ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ക്ക് ബോധമുണ്ടായിരുന്നു. തലയാട്ടി രക്ഷപ്പെടുത്താന്‍ അയാള്‍ കേഴുന്നുണ്ടായിരുന്നു. കാറിന്റെ നടുവിലുള്ള സീറ്റില്‍ കറുത്ത കുര്‍ത്ത ധരിച്ചയാള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നുണ്ടായിരുന്നുവെന്നും അജി പറയുന്നു. അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌കറാണെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (23 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (32 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (44 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (50 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (57 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends