Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് നമ്മുടെ റസിയ തന്നെയാണോ? പുത്തൻ മേക്കോവറിൽ എത്തിയ നടി രാധികയെ കണ്ട് ഞെട്ടി ആരാധകർ

06 JUNE 2019 11:59 AM IST
മലയാളി വാര്‍ത്ത

ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ റസിയയായി വേഷമിട്ട രാധികയുടെ പുത്തൻ മേക്ക് ഓവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. വിവാഹശേഷം അഭിനയത്തോട് ബൈ പറയുന്ന നായികമാരിലൊരാളായി മാറുകയായിരുന്നു ഈ താരവും. സിനിമയില്‍ സജീവമല്ലെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ താരത്തെ കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ടാ്ണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് താരത്തെ ജീവിതസഖിയാക്കിയത്.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയയെപ്പോലെ കരിയര്‍ ബ്രേക്കായ കഥാപാത്രങ്ങള്‍ രാധികയ്ക്ക് അധികം ലഭിച്ചിരുന്നില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രവും സിനിമയുടെ നിര്‍ണ്ണായക വഴിത്തിരിവിന് കാരണാവുന്ന കഥാപാത്രവുമായിരുന്നു റസിയ. ഈ കഥാപാത്രത്തെ രാധിക അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. ഈ ചിത്രത്തിലെ ഡയലോഗുകള്‍ പോലും ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. 2013 ല്‍ പുറത്തിറങ്ങി അന്നും എന്നും എന്ന ചിത്രത്തിലായിരുന്നു താരത്തെ അവസാനമായി കണ്ടത്. വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നില്ല ഇത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് ചേക്കേറിയ രാധിക ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച്‌ എത്തിയത്.

സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായാണ് രാധിക ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സന്തോഷത്തിലാണ്. റസിയ എന്ന ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് കൂടിയിട്ടേയുള്ളൂവെന്നായിരുന്നു അവര്‍ പറഞ്ഞത്. മുടി ബോയ്കട്ട് സ്‌റ്റൈലിലേക്കാക്കി കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളായിരുന്നു രാധിക പോസ്റ്റ് ചെയ്തത്. രാധിക റെസിയ എന്ന അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മോഹന്‍ലാല്‍-കനക കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയിലൂടെയായിരുന്നു രാധിക അഭിനയ ജീവിതം തുടങ്ങിയത്. ബാലതാരമായാണ് താരം അരങ്ങേറിയത്. ഈ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങള്‍ കുറവായിരുന്നു. ക്ലാസ്‌മേറ്റ്‌സിലേയും മിന്നാമിന്നിക്കൂട്ടത്തിലേയുമൊക്കെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കൂയെന്ന് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാധികയുടെ തിരിച്ചുവരിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ച്‌ എത്തിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (22 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (31 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (43 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (49 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (56 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends