Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...


ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം


ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ​ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ‌, കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം...ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ


പാർട്ടിക്കാർക്കു ജോലി നൽകാൻ മേയർ ആര്യ രാജേന്ദ്രൻ, ഔദ്യോഗിക ലെറ്റർ പാഡിൽ സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തു, നൽകിയെന്ന വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...

ഉസ്താദ് ഹോട്ടലിലെ ഷഹാനയായി ബിരിയാണി വച്ച്‌ പേളി, പിന്നാലെ പ്രണയ മന്ത്രവും...

08 JUNE 2019 01:18 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. പ്രണയജോഡികളായ ഇരുവരും വിവാഹിതരായത് അടുത്തിടെയാണ്. ഈ പ്രണയം തേപ്പിലായിരിക്കും അവസാനിക്കുന്നതെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പേളിയും ശ്രിനിഷും. ഇരുകുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ആദ്യം നടന്നത്. അതിന് പിന്നാലെയായാണ് പാലക്കാട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിഷ് , ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ ഭാവി പരിപാടികളെക്കുറിച്ചറിയാനും പേളിയെ വീണ്ടും സ്‌ക്രീനില്‍ കാണാനുമായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. ശ്രിനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിന്റെയും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഇപ്പോഴിതാ ശ്രീനിയൊടൊപ്പം ജീവിതം ആസ്വദിക്കുന്ന പേളി പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി വയ്ക്കുന്ന വീഡിയോ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ശ്രീനിയും പേളിയും വിവാഹിതരായിട്ട് ഒരു മാസം പൂര്‍ത്തിയായ ദിവസം മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം പേളിയും ശ്രീനിയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.


സല്‍വാര്‍ അണിഞ്ഞ് ഷാള്‍ തലയിലിട്ട് ബിരിയാണി ഉണ്ടാക്കുന്ന പേളിയാണ് വീഡിയോയില്‍ ഉള്ളത്. ബിരിയാണി ചെമ്ബില്‍ ചട്ടുകം ഉപയോഗിച്ച്‌ ഇളക്കുന്ന പേളി എല്ലാവര്‍ക്കും ഈദ് ആശംസകളും നേർന്നിരുന്നു. എന്നാല്‍ കുറച്ചുസെക്കന്റുകള്‍ക്കുള്ളില്‍ തളര്‍ന്ന് പേളി പിന്‍മാറുന്നതും വീഡിയോയിലുണ്ട്. ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും 15 സെക്കണ്ട് ഇളക്കിയ ശേഷം ഞാന്‍ പിന്‍മാറിയെന്നും എന്നാല്‍ ബിരിയാണി കഴിക്കാന്‍ താന്‍ മിടുക്കിയാണെന്നും പേളി വീഡിയോയ്ക്ക് അടിക്കുറിപ്പായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ പേളി വാചാലയായാണ് ഏറ്റവുമൊടുവിൽ പേളി എത്തിയത്. ഉപാധികളില്ലാതെ സ്‌നേഹിക്കൂ എന്നായിരുന്നു താരം കുറിച്ചത്. വിട്ടുകൊടുക്കലും ക്ഷമ പറയലും തമാശയും ചിരിയും ഒരുമിച്ച്‌ ഭക്ഷണം പങ്കിടലുമൊക്കെയായി സ്‌നേഹിക്കൂ, എന്നാല്‍ ഇവയില്‍ എന്തെങ്കിലും തിരിച്ച്‌ കിട്ടുമെന്ന് പ്രതീക്ഷിക്കരുതെന്നും പേളി കുറിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി നിങ്ങളെന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പ്രതിഫലം തരുന്നത് ദൈവമായിരിക്കുമെന്നും അത് വ്യത്യസ്തമായിരിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. പേളിയുടെ പ്രണയമന്ത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പേളിയുടെ പ്രണയമന്ത്രത്തെ ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പ്രിയപ്പെട്ടവരുടെ മുഖത്ത് കാണുന്ന പുഞ്ചിരി നമ്മെ സന്തോഷിപ്പിക്കുമെന്നും അത് തന്നെയാണ് മികച്ച പ്രതിഫലമെന്നുമായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇതാണ് നമ്മുടെ പേളിയെന്നും ഹൃദയങ്ങളിലേക്കാണ് താരത്തിന്റെ വാക്കുകള്‍ കടന്നുചെല്ലുന്നതെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. സ്‌നേഹം എന്നും അണ്‍കണ്ടീഷനാണെന്ന കാര്യത്തെ ശരിവെച്ച്‌ നിരവധി പേരാണ് എത്തിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (5 minutes ago)

പ്രതീക്ഷയേകി ഇസ്രോ  (15 minutes ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (15 minutes ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (19 minutes ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (24 minutes ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (50 minutes ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (1 hour ago)

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (2 hours ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (2 hours ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (2 hours ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (3 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (3 hours ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (3 hours ago)

Malayali Vartha Recommends