Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

നിങ്ങൾ സൃഷ്ടിച്ച ഓർമ്മകൾ ഞങ്ങൾക്കെന്തായിരുന്നെന്ന് വ്യാഖ്യാനിക്കാൻ അറിയില്ല ; വികാരാധീതയായി യുവിക്ക് യാത്രയയപ്പ് നൽകി ഇന്ത്യൻ സിനിമ ലോകം

11 JUNE 2019 12:11 PM IST
മലയാളി വാര്‍ത്ത

ഒന്നര ദശാബ്ദ കാലത്തോളം ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവായി വാഴ്ന്ന യുവി എന്ന യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ഏവരും കഴിഞ്ഞ ദിവസം ഞെട്ടുകയുണ്ടയായി. മൈതാനത്തും ജീവിതത്തിലും പോരാട്ട വീര്യത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തന്ന താരം. മൈതാനത്തും ജീവിതത്തിലും പോരാട്ട വീര്യത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തന്ന താരം.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു യുവരാജ്. ടെസ്റ്റ്, ഏകദിന, ട്വന്റി-ട്വന്റി എന്നീ മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിലെ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഇന്നിംഗ്സുകളിലൊന്ന്. 2004ല്‍ ലാഹോറില്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതും 2007ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനവും പിന്നെ 2007ലെ ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു പന്തില്‍ ആറ് സിക്സറടിച്ചതും എല്ലാം തിളക്കമുള്ള നിമിഷങ്ങളായിരുന്നു.2011 ലോകകപ്പ് ടൂര്‍ണമെന്റിലെ താരമായിരുന്നു യുവരാജ്. അങ്ങനെയുള്ള യുവിക്ക് ഇപ്പോൾ വൈകാരികമായി യുവിയ്ക്ക് യാത്രയയപ്പ് നല്‍കുകയാണ് ഇന്ത്യൻ സിനിമാലോകം.

മോഹൻലാൽ, പൃഥ്വിരാജ്, സന്തോഷ് ശിവൻ, ബോളിവുഡിൽ നിന്നും അനുപം ഖേര്‍ മുതല്‍ അനുഷ്‌ക ശര്‍മ്മവരെയുള്ളവര്‍ വരെ ഏറെ വികാരാധീനരായാണ് യുവരാജ് സിങിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ നോക്കി കാണുന്നത്.

മാജിക്കലായ ആ പെർഫോമൻസുകൾക്ക് നന്ദി. എല്ലാ ആശംസകളും നേരുന്നു, എന്നാണ് യുവരാജിനുള്ള താരരാജാവ് മോഹൻലാലിന്റെ ട്വിറ്റർ സന്ദേശം.

” ചാംപ്യന് നന്ദി. നിങ്ങൾ സൃഷ്ടിച്ച ഓർമ്മകൾ ഞങ്ങൾക്കെന്തായിരുന്നെന്ന് വ്യാഖ്യാനിക്കാൻ എനിക്കറിയില്ല!,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

യുവരാജ് സിംഗിന്റെ അച്ഛൻ യോഗ്‍‌രാജ് സിംഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സന്തോഷ് ശിവൻ.

ഹുമാ ഖുറേഷി, അനുഷ്‌ക ശര്‍മ്മ, വരുണ്‍ ധവാന്‍, സുനില്‍ ഷെട്ടി, നേഹാ ധൂപിയ, അംഗദ് ബേഡി, അനുപം ഖേര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരാണ് ട്വിറ്ററിലൂടെ യുവരാജിന് ഹൃദയത്തില്‍ തൊടുന്ന വിടവാങ്ങല്‍ കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്.

ക്രിക്കറ്റര്‍ എന്ന നിലയിലും ജീവിത്തോടുള്ള മനോഭാവത്തിലും ലോകത്ത് ലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ ആവേശഭരിതരാക്കിയ യുവരാജ് ഒരു പൂര്‍ണ വിജയിയാണ് എന്നായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്.

മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിറകണ്ണുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായി മാറിയ യുവരാജ് വാണിജ്യ ടൂര്‍ണമെന്റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്‌സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു.

സൗരവ് ഗാംഗുലിക്ക് കീഴില്‍ തുടങ്ങി, ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം കളിച്ചു, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ് എന്നിവര്‍ക്കൊപ്പവും മൈതാനത്ത് ഇറങ്ങി. ക്രിക്കറ്റിനെ പ്രണയിച്ച് പടിയിറങ്ങുന്ന യുവിക്ക് ക്രിക്ക്റ്റ് വന്‍ നേട്ടങ്ങളാണ് സമ്മാനിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ലോകക്രിക്കറ്റില്‍ ആരാധകരെ നേടിയെടുത്ത താരമായിരുന്നു ഇന്ത്യയുടെ യുവരാജ് സിംഗ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends