Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു; ഒരുപാട് അവഗണനയിൽ നിന്നും വേദനയിൽ ഇന്നും പിടിച്ച് കയറി! ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളെക്കുറിച്ച്‌ നസീര്‍ സംക്രാന്തി

18 JULY 2019 10:07 AM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഹാസ്യനടനാണ് നസീര്‍ സംക്രാന്തി. നസീര്‍ എന്ന പേരിനേക്കാള്‍ കമലാസനന്‍ എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും അറിയുക. വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്തെങ്കിലും ആളുകൾ തിരിച്ചറിയുന്നത് ‘തട്ടീം മുട്ടീം’ എന്ന ഹാസ്യ പരമ്പരയിലൂടെയാണ്. അതുകൊണ്ട് തന്നെ നസീര്‍ എന്ന പേരിനേക്കാള്‍ കമലാസനന്‍ എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും അറിയുക.

ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നസീര്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയിലും നസീര്‍ സജീവമാണ്. കരിയറിന്റെ തുടക്ക കാലത്ത് ഒരുപാട് അവഗണന നേരിട്ടുവെന്ന് നസീര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളെക്കുറിച്ച്‌ വാചാലനായത്. ഏഴ് വയസ്സുള്ളപ്പോഴാണ് വാപ്പ മരിച്ചത്. വീട്ടിലെ സാഹചര്യം മോശമായതുകൊണ്ട് എന്നെ മലപ്പുറത്ത് തിരൂരങ്ങാടിയിലുള്ള ഒരു യത്തീംഖാനയില്‍ പഠിക്കാന്‍ അയച്ചു.

ഒരിക്കല്‍ വീട്ടിലേക്ക് വന്നതിന് ശേഷം തിരിച്ചുപോകാന്‍ പണമില്ലായിരുന്നു. അങ്ങനെ ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു. മംഗളം, ജനനി, വീണാ വോയസ്, കലാഭവന്‍ തുടങ്ങിയ ട്രൂപ്പുകളിലെല്ലാം പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ ഗല്‍ഫില്‍ നടക്കുന്ന പരിപാടികള്‍ക്കൊന്നും എന്നെ കൊണ്ടുപോകില്ലായിരുന്നു. പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് പതിവായിരുന്നു. പകരം താരമൂല്യം ഉള്ള ആളുകളെ കൊണ്ടുപോകും. അന്ന് ഒരുപാട് വേദനിച്ചിട്ടുണ്ട്. പിന്നീട് 1995ലാണ് ആദ്യമായി ഗള്‍ഫില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത്. തുടര്‍ന്ന് പതുക്കെ ചാനലുകളിലെ കോമഡി പരിപാടികളില്‍ അവസരം കിട്ടി തുടങ്ങി. ഇന്ന് ഞാന്‍ കമലാസനനാണ്. ഒരു ദിവസത്തേക്ക് അഭിനയിക്കാന്‍ പോയ ഞാന്‍ സീരിയലിലെ സ്ഥിരം സാന്നിധ്യമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു  (2 minutes ago)

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്  (9 minutes ago)

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്  (17 minutes ago)

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍  (33 minutes ago)

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം... കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും... പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം, നീനുവിന്റെ സഹോദരനടക്കം പത്തു പേര്‍  (40 minutes ago)

രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്, ജമ്  (58 minutes ago)

ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു  (10 hours ago)

മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്‍' ലെ പുതിയ പോസ്റ്റര്‍ എത്തി  (10 hours ago)

കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു  (10 hours ago)

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു  (10 hours ago)

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി  (10 hours ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു  (11 hours ago)

ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം  (11 hours ago)

പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍  (11 hours ago)

അറുപത്തിയഞ്ചുവയസ്സായിട്ടും മുതിര്‍ന്ന പൗരന്‍മാരുടെ പെന്‍ഷന്‍ അനുവദിച്ചു നല്‍കാതെ അധികൃതര്‍  (11 hours ago)

Malayali Vartha Recommends