Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം കണ്ട ആളായിരുന്നു അനുരാഗ്; ഷോ കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു!! പെട്ടന്നായിരുന്നു ആ വലിയ സര്‍പ്രൈസ്; ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം കിട്ടിയ ആ സന്തോഷത്തെ കുറിച്ച് മനസ് തുറന്ന് പേളിമാണി

02 AUGUST 2019 12:41 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു പേളി-ശ്രീനിഷ് പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും പുകയുന്നതിനിടെയായിരുന്നു അവതാരകനായ മോഹന്‍ ലാലിനോട് ഇരുവരും പ്രണയം തുറന്നു പറഞ്ഞത്. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തന്‍റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ഷോയില്‍ ആവശ്യപ്പെട്ടിരുന്നു.

സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്ത് വന്നതോടെ . ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ശ്രീനിഷും പേളിയുമായുള്ള വിവാഹം നടന്നത് ഇക്കഴിഞ്ഞ മേയിലാണ്. ഹണിമൂണും വെബ്സീരിസുമൊക്കെയായി ജീവിതം അടിച്ചുപൊളിക്കുകയാണ് ദമ്ബതികളിപ്പോള്‍. അവതാരകയായിട്ടാണ് പേളി രംഗപ്രവേശനം ചെയ്തതെങ്കിലും ചില സിനിമകളിലും താരം വേഷമിട്ടു. ബിഗ്ബോസില്‍ വന്നതോടെ പേളിയുടെയും ശ്രീനിയുടെയും പ്രശസ്തി ഉയര്‍ന്നു. ഇപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരവും 'ബിഗ് ബി' അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് പേളി അഭിനയിക്കുന്നത്.

മലയാളി നടിമാരില്‍ അധികമാര്‍ക്കും കിട്ടാത്ത ഈ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ ത്രില്ലിലാണ് പേളിയിപ്പോള്‍. ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പേളി തന്റെ ബോളിവുഡ് രംഗപ്രവേശനത്തെകുറിച്ചും ശ്രീനിയുടെ പിന്തുണയെപറ്റിയും വെളിപ്പെടുത്തുകയാണ്. ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് അനുരാഗ് ബസുവിനോട് തന്നെ നിര്‍ദ്ദേശിച്ചതെന്ന് കരുതുന്നതായി പേളി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെയും പേളിയുടെ ചില ഓണ്‍ലൈന്‍ വീഡിയോയും കണ്ട ശേഷമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പേളിയെ ബന്ധപ്പെട്ടത്. എന്നാല്‍ പേളി ബിഗ്ബോസ് ഷോയ്ക്കുള്ളില്‍ ആയിരുന്നു.

അതിനാല്‍ പേളിയുടെ ഡാഡി മാണി പോളിനെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചത്. ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം പേളി കണ്ട ആള്‍ കൂടിയായിരുന്നു അനുരാഗ് ബസു. 100 ദിവസം ഷോയില്‍ പങ്കെടുത്ത ശേഷം 101മത്തെ ദിവസമായിരുന്നു ഈ കൂടികാഴ്ച. ബിഗ്ബോസില്‍ പങ്കെടുത്ത ശേഷം എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു താരം ആഗ്രഹിച്ചത് പക്ഷേ ശ്രീനിയാണ് അദ്ദേഹത്തെ കണ്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പേളിയെ പിന്തുണച്ചത്. ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു.

വീട്ടില്‍ പോയാല്‍ മതി. എന്നാല്‍ ഇപ്പോള്‍ തന്നെ മീറ്റ് ചെയ്യാന് രണ്ടുദിവസം കഴിഞ്ഞ് പോയാല്‍ മതിയെന്നുമാണ് ശ്രീനി പറഞ്ഞത്. അതൊടൊപ്പം തന്നെ 101 മത്തെ ദിവസമാണ് എനിക്ക് യഥാര്‍ഥ സമ്മാനം കിട്ടിയതെന്നും അന്നാണ് താന്‍ അനുരാഗ് സാറിനെ കണ്ടതെന്നും ബോളിവുഡിലേക്ക് എത്താനുള്ള ഭാഗ്യം കിട്ടിയതെന്നും പേളി പറയുന്നു. ഫെബ്രുവരിയില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.. നാലാമത്തെ ഷെഡ്യുളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. മോളിവുഡ് ബോളിവുഡ് എന്ന വ്യത്യാസമൊന്നും അഭിനയിക്കുമ്ബോള്‍ തോന്നിയില്ലെന്നും ഭാഷയും ഭക്ഷണവും മാത്രമാണ് വ്യത്യാസമായി തോന്നിയതെന്നും പേളി പറഞ്ഞു.കൂടാതെ മലയാളസിനിമില്‍ പുരുഷന്‍മാര്‍ അണിയറയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഹിന്ദി സിനിമയില്‍ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം കൂടുതലെന്ന് പേളി പറയുന്നു.

അഭിഷേക് ബച്ചനുമായി വളരെ ഫ്രണ്ട്ലിയാണെന്നും ഷോട്ട് കഴിഞ്ഞാലും കാരവനില്‍പോയി സ്വന്തം കാര്യം നോക്കാതെ സെറ്റില്‍ സജീവമായി ഇടപെടുന്ന താരമാണ് അഭിഷേക് എന്നും പേളി പറഞ്ഞു. ചാച്ചി എന്ന് വിളിച്ച്‌ തന്നെ അഭിഷേക് കളിയാക്കാറുണ്ടായിരുന്നെന്നും സെറ്റില്‍ എല്ലാവരുമായും തന്നെ വളരെ സൗഹൃദത്തിലാണെന്നും പേളി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (1 hour ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (2 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends