Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു; നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ... നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്; അമൃതയെ കുറിച്ച് അഭിരാമി

02 AUGUST 2019 03:04 PM IST
മലയാളി വാര്‍ത്ത

സഹോദരിമാരായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും സംഗീത ലോകത്ത് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള പരിപാടികള്‍ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. അമൃതംഗമയ എന്ന ബാന്‍ഡിന്റെ പരിപാടി പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എ ജി വ്ളോഗ്സ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചേച്ചിയുടെ ജന്മദിനത്തില്‍ അഭിരാമി സോഷ്യല്‍ മീഡിയകളില്‍ കുറിച്ചതാണ് വൈറലായിരിക്കുന്നത്. 

ഫേസ്ബുക് കുറിപ്പിലൂടെ..

ഇവള്‍ മകളെന്ന നിലയില്‍ വിസ്മയമാണ്, നിസ്വാര്‍ത്ഥയായ അമ്മയാണ്, ഉപാധികളില്ലാത്ത സ്‌നേഹമാണ്, ജീവിതകാലം മുഴുവനുമുള്ള സുഹൃത്താണ്, കരുത്തയായ വനിതയാണ്, സ്വപ്രയത്‌നത്തിലൂടെ ഉരുത്തിരിഞ്ഞ വ്യക്തിയാണ്, കഠിനാധ്വാനിയായ കലാകാരിയാണ്, അനുഗ്രഹീതയായ ഗായികയാണ്. എല്ലാത്തിലുമപരി അവളെന്റെ സഹോദരിയാണ്, എന്റെ വെളിച്ചമാണ്, എന്റെ എല്ലാമാണ്...നിന്റെ സഹോദരിയായിരുന്നില്ല ഞാന്‍ എങ്കില്‍ ഇപ്പോള്‍ എത്തിയതിന്റെ പാതി വഴി പോലും ഞാന്‍ എത്തിപ്പെടില്ലായിരുന്നു. എന്റെ വിജയത്തിന്റെ പകുതിയിലേറെയും നിനക്ക് അവകാശപ്പെട്ടതാണ്.

ഒരു സഹോദരിയെന്ന നിലയിലും തൊഴില്‍പരമായും നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ...നിന്നില്‍ നിന്ന് പഠിക്കാനോ നിന്നെ വേണ്ടത്ര സ്‌നേഹിക്കാനോ എന്റെ ജീവിതം മതിയാകില്ല. നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്... എന്റെ പ്രചോദനമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും മുറിവേറ്റ മനസിനെ എങ്ങനെ സുഖപ്പെടുത്താമെന്നും എനിക്ക് പഠിക്കാന്‍ ഒരു മികച്ച മാതൃക നല്‍കിയതിന് സര്‍വശക്തനായ ദൈവത്തിനും എന്റെ മാതാപിതാക്കള്‍ക്കും നന്ദി.

നിന്നെപ്പോലെ ശക്തയും ആര്‍ദ്രയുമായ സ്ത്രീകളെ ലോകം അര്‍ഹിക്കുന്നു. നിന്നെ ഞങ്ങളുടെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞങ്ങളെല്ലാവരും, നിന്റെ കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ആരാധകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെല്ലാം ഭാഗ്യവാന്മാരാണ്. എന്റെ സഹോദരിക്ക്, സുഹൃത്തിന് ജന്മദിനാശംസകള്‍... നീ ഇല്ലാതെ, നിന്റെ സ്‌നേഹവും സംരക്ഷണവും ഇല്ലാതെ ഞാന്‍ എന്തായിത്തീര്‍ന്നേനേ...ഭ്രാന്തമായ വഴക്കുകളും നിരുപാധികമായ സ്‌നേഹവും നിറഞ്ഞ വിരവധി വര്‍ഷങ്ങള്‍ക്ക്, വിജയങ്ങളും ആഘേഷങ്ങളും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക്...സംഗീതവും ആത്മീയതയും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക്....എന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (1 hour ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (2 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends