Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ഞാൻ ഇപ്പോഴും വിവാഹിതയല്ല!! അതിന് കാരണം ഒന്നേ ഉള്ളു.. മനസ് തുറന്ന് നടി സലീമ

04 AUGUST 2019 02:56 PM IST
മലയാളി വാര്‍ത്ത

നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപ്പെണ്‍ക്കുട്ടി, ആരണ്യകത്തിലെ റെബല്‍ അമ്മിണി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഒരുപിടി നല്ല കഥപാത്രങ്ങളെ അനശ്വരമാക്കി സിനിമയില്‍ നിന്നും വിട്ടു നിന്ന നടി സലീമ ഇപ്പോഴും വിവാഹിതയല്ല കാരണം ഇതാണ്. നടി തന്നെ പറയുന്നത് ഇങ്ങനെ ഞാന്‍ വിവാഹിതയല്ല കാരണം എനിക്ക് വരനെ കിട്ടാഞ്ഞിട്ടല്ല എന്റെ മനസ്സ് അനുവദിക്കുന്ന ഒരു സമയം വരും അപ്പോള്‍ ഞാന്‍ തീര്‍ച്ചയായും ഒരാളെ കണ്ടെത്തും എനിക്ക് അങ്ങനെ ഒരു സന്ദര്‍ഭം വരുമെന്ന് എനിക്ക് ഉറപ്പുണ്ട് സമയമാകുമ്പോള്‍ എന്നെ സ്നേഹിക്കുന്ന നിങ്ങളെ ഞാന്‍ അത് അറിയിക്കും.

അമ്മയും മുത്തശ്ശിയും മരിച്ചതിനുശേഷമാണ് ഞാന്‍ ഇങ്ങനെ ഒറ്റയ്ക്കായത്. ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടികളായിരുന്നു അവരുടെ മരണം. അതോടെ എല്ലാ അര്‍ഥത്തിലും ഞാന്‍ ഒറ്റപ്പെട്ടുപോയി. പിന്നെ ഒറ്റയ്ക്ക് താമസിക്കാതെ വേറെ എന്തു വഴി. സുരക്ഷിതമായ ഒരു സ്ഥലം എന്ന നിലയിലാണ് ഇപ്പോഴത്തെ ഫ്ലാറ്റെടുത്തത്. രണ്ടേ രണ്ട് കഥാപാത്രങ്ങള്‍ കൊണ്ട് മലയാളത്തിന്റെ മനസ്സില്‍ സ്വപ്‌നനായികയായി കൂടുകൂട്ടിയ സലീമ ഒറ്റയ്ക്കു കഴിയുന്ന മറ്റൊരു താമസക്കാരി മാത്രമായിരുന്നു അപ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ക്ക്. അവരറിഞ്ഞില്ല ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ പെട്ടന്നൊരു ദിവസം അപ്രത്യക്ഷയായ, നഖക്ഷതങ്ങളും ആരണ്യകവും കണ്ടവര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരഞ്ഞുകൊണ്ടിരുന്ന സ്വപ്‌നനായികയാണ് ഇതെന്ന്.

രൂപത്തില്‍ പഴയ സലീമയുടെ നിഴലേയുള്ളൂ ഇന്ന്. സംസാരിച്ചു തുടങ്ങുമ്പോള്‍ മാത്രം മുഖത്ത് മിന്നിമായും പഴയ നഖക്ഷതങ്ങളിലെ ലക്ഷ്മിയുടെ സങ്കടങ്ങളും ആരണ്യകത്തിലെ അമ്മിണിയുടെ കുസൃതിയും. മനസ്സ് കൊണ്ട് അപ്പോൾ ആ പഴയ സലീമയാവും. ഒടുവില്‍, ഏകാന്തവാസം മടുത്തപ്പോള്‍ ഒരു ദിവസം സലീമ തന്നെ തീരുമാനിച്ചു. ഇനി അജ്ഞാതവാസം വേണ്ട. സിനിമയിലേക്ക് തിരിച്ചുവരണം. ചെന്നൈ വിട്ട് കേരളത്തില്‍ താമസമാക്കണം. വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തണമെന്ന മോഹം ഉദിച്ചപ്പോള്‍ സലീമ ആദ്യം ചെയ്തത് പഴയ കൂട്ടുകാരെയൊക്കെ വിളിക്കുകയാണ്. ലക്ഷ്മിയെയും അമ്മിണിയെയും സൃഷ്ടിച്ച തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായര്‍, രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്ത ഹരിഹരന്‍. ആദ്യ നായകന്‍ വിനീത്. ആരണ്യകത്തിലെ നായകന്‍ ദേവന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍. ഞാന്‍ സലീമ എന്ന് മറുതലയ്ക്കല്‍ നിന്ന് കേട്ടപ്പോള്‍ എല്ലാവരും ചോദിച്ചത് ഒരൊറ്റ കാര്യം. എവിടെയായിരുന്നു സലീമ നീ ഇതുവരെ? എവിടെപ്പോയിരുന്നു നീ? ഞാന്‍ എവിടെയും പോയില്ല. ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ബോധപൂര്‍വം ഒളിച്ചോടുകയൊന്നുമായിരുന്നില്ല. സിനിമ വേണ്ടെന്ന് വെച്ചതുമല്ല. നഖക്ഷതങ്ങള്‍ക്കും ആരണ്യകത്തിനും ശേഷം ചില ഓഫറുകളൊക്കെ വന്നിരുന്നു. എന്നാല്‍, ആ സമയം എനിക്ക് ഒരു കന്നഡ സിനിമയും ചില ടി.വി. സീരിയലുകളും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ അധികമാരും വിളിക്കാതായി. വലിയൊരു ഗ്യാപ്പിനുശേഷം പ്രിയദർശൻ വന്ദനത്തിലേയ്ക്ക് വിളിച്ചു. ഒരു ഗസ്റ്റ് റോൾ. ചെറുതെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു. ജോഷിയുടെ മഹായാനത്തിലും ചെയ്തു ഒരു അതിഥിവേഷം. അതും വിനീതിനൊപ്പം. പിന്നെ അധികം വേഷമൊന്നും ചെയ്യാനായില്ല. ഞാന്‍ പതുക്കെ ബിസിനസിലേയ്ക്ക് തിരിയുകയും ചെയ്തു.

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ നഖക്ഷതങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലക്ഷ്മി എന്ന ഊമ കഥാപാത്രത്തെ സലീമ മികവുറ്റതാക്കി. ആരണ്യകത്തിലെ അമ്മിണിയും വന്ദനത്തിലെ മേഴ്സിയും സലീമയുടെ മറ്റു രണ്ടു മികച്ച കഥാപാത്രങ്ങളാണ്. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് അവസാനം അഭിനയിച്ചത്. റഹ്മാന്‍ ഉള്‍പ്പടെ മികവുറ്റ ഒരുപാട് വലിയ നടന്മാരുടെ കൂടെ സലീമ എന്ന സുന്ദരി നടി അഭിനയിചിട്ടുണ്ട്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സലീമ മലയാള സിനിമയിൽ തന്റെതായ കഴിവ് തെളിയിക്കുന്നത്. ഒരു മയക്ക ഭാവത്തോടെ മലയാളികളുടെ നെഞ്ചില്‍ ഇടം നേടിയ സലീമ ഇപ്പോൾ മലയാള സിനിമയില്‍ സജീവമല്ല. സലീമ യുടെ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടിക എടുത്തുകഴിഞ്ഞാല്‍ ഒരുപാടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (22 minutes ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (31 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (40 minutes ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (47 minutes ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (1 hour ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (1 hour ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (1 hour ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (1 hour ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (1 hour ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (1 hour ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (2 hours ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (2 hours ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (2 hours ago)

Malayali Vartha Recommends