മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ... നടി ആന്‍ അഗസ്റ്റിന്റെ പ്രണയകഥ ഇങ്ങനെ
മലയാളത്തിലെ പ്രിയ താരജോഡികളാണ് നടി ആന്‍ അഗസ്റ്റിനും ക്യാമറാമാന് ജോമോന് ടി ജോണും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നേരില്‍ കണ്ട് മൂന്നാം നാള് ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അതാണ് ഏറ്റവും കൗതുകകരമായ വസ്തുത. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ജോമോന് ആനിന്റെ അമ്മയെ വിളിച്ചു സംസാരിച്ചു. അപ്പോള്‍ അമ്മ ചോദിച്ചത് 'എത്ര നാളായി തുടങ്ങിയിട്ട്' ? എന്നായിരുന്നു.
മൂന്നാഴ്ച എന്നു മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന മറു ചോദ്യമായിരുന്നു അമ്മയില്‍ നിന്നും ഉണ്ടായത്.
കുറച്ചു കാലം കൂടി ആ സൗഹൃദം തുടര്‍ന്നതോടെ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനാകും എന്നു മനസിലായതെന്നും പറയുന്നു. ഈ പ്രണയ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha