വർഷങ്ങൾക്ക് മുൻപും ഒരു സിനിമയ്ക്ക് മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടിരുന്നു!! ജഗതി ശ്രീകുമാര്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു, 'പേരന്‍പ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് സംസ്ഥാന ദേശീയ ബഹുമതികള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ബ്ലെസി സംവിധാനം ചെയ്ത 'പളുങ്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് സംസ്ഥാന ദേശീയ ബഹുമതികള്‍ പ്രതീക്ഷിച്ചിരുന്നതായാണ് ജഗതി ശ്രീകുമാര്‍ പറയുന്നത്, അവാര്‍ഡ് എന്ത് കൊണ്ട് മമ്മൂട്ടിക്ക് ലഭിക്കാതെ പോയതിനെക്കുറിച്ച് താന്‍ അത്ഭുതപ്പെട്ടുവെന്നും ജഗതി അഭിമുഖത്തില്‍ പറയുന്നു. രണ്ടു ചിത്രങ്ങളിലെയും സാധാരണക്കാരന്റെ വേഷം അത്ര തന്മയത്വത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. പളുങ്ക് എന്ന ചിതത്തിലെ തന്റെ വേഷവും സംസ്ഥാന പുരസ്കാരത്തിന് അര്‍ഹമായിരുന്നുവെന്നും ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞിരുന്നു, 'വാസ്തവം', 'ക്ലാസ്മേറ്റ്സ്', 'പളുങ്ക്', 'യെസ് യുവര്‍ ഓണര്‍' തുടങ്ങിയ ചിത്രങ്ങളിലെ തന്റെ പ്രകടനം വൈവിധ്യമുള്ളതായിരുന്നുവെന്നും മികച്ച നടന്‍ എന്നതല്ല എന്തെങ്കിലുമൊരു അവാര്‍ഡ് ആ വര്‍ഷങ്ങളില്‍ താനും പ്രതീക്ഷിച്ചിരുന്നതായി ജഗതി ശ്രീകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പരിപാടിയിൽ പരിപാടിയില്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha