ദുരിതമനുഭവിക്കുന്നര്‍ക്ക് താങ്ങായി സിനിമാ താരങ്ങള്‍!! പ്രളയ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് താത്കാലിക ടോയ്‌ലെറ്റുകൾ നല്‍കി ജയസൂര്യ!! ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് കുഞ്ചാക്കോ ബോബന്‍...

നടന്‍ ഇന്ദ്രജിത്ത്, സരയൂ, പാര്‍വ്വതി തിരുവോത്ത്, ടോവിനോ തോമസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ നിരവധി താരങ്ങളായി ദുരിതമനുഭവിക്കുന്നര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 'അന്‍പോടു കൊച്ചി എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ ഇനിയും വേണ്ടത്ര സാധനങ്ങള്‍ എത്തിയിട്ടില്ലെന്ന് താരങ്ങള്‍ പറയുന്നത്.അതേസമയം പ്രളയ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് പത്ത് താത്കാലിക ടോയ്‌ലെറ്റുകളാണ് നടന്‍ ജയസൂര്യ നല്‍കിയത്. കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്ലറ്റുകള്‍ വീതമാണ് നല്‍കിയത്.
ക്യാമ്ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ടോയ്ലറ്റുകള്‍ നല്‍കുന്നത്. അതേസമയം, ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കണമെന്ന ആവശ്യവുമായി കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തി. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ത്ഥന.കേരള ഫ്ലഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി'ന്റെ ഫേസ്ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ഥന. എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ'. കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha