ബോളിവുഡില്‍ അനുഷ്‌ക ശര്‍മ ചെയ്തത് തമിഴില്‍ തൃഷ ചെയ്യുന്നു

ബോളിവുഡ് ചിത്രം എന്‍എച്ച് 10 ന്റെ തമിഴ് റീമേക്കായ ഗര്‍ജനൈ റിലീസിന് ഒരുങ്ങുന്നു. ബോളിവുഡില്‍ അനുഷ്‌ക ശര്‍മ ചെയ്ത കഥാപാത്രം തമിഴില്‍ ചെയ്യുന്നത് തൃഷയാണ്. ആദ്യം നായികയായി ചിത്രത്തിലേക്ക് സാമന്തയെ ആയിരുന്നു പരിഗണിച്ചത്. സുന്ദര്‍ ബാലുവാണ് തമിഴില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. വംശി കൃഷ്ണ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു.
ചിത്രത്തിലെ തൃഷയുടെ അഭിനയത്തെ ക്കുറിച്ചും സാഹസത്തക്കുറിച്ചും അടുത്തിടെ സംവിധായകന്‍ സുന്ദര്‍ ബാലു വാചാലനായി. ചിത്രത്തില്‍ തൃഷയ്ക്ക് നിറയെ ആക്ഷന്‍ സീക്വന്‍സ് ഒക്കെയുണ്ട്. അതത്രെയും ഡ്യൂപ്പില്ലാതെയാണ് തൃഷ ചെയ്തത്. ചിത്രീകരണത്തിനിടെ തൃഷയ്ക്ക് അട്ടയുടെ ആക്രമണം നേരിടേണ്ടതായും വന്നു. രാത്രിയില്‍ ഷൂട്ട് നടക്കുമ്പോഴായിരുന്നു സംഭവം.
നല്ല മഴയും ഉണ്ടായിരുന്നു. പക്ഷേ തൃഷ എല്ലാം തരണം ചെയ്തുസംവിധായകന്‍ പറഞ്ഞു.
കാമുകനൊപ്പമുള്ള കൊടൈക്കനാല്‍ യാത്രയില്‍ നായിക നേരിടുന്ന ചില അപകട സാഹചര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അമിത ഭാര്‍ഗ്ഗവ്, ശ്രീ രഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
https://www.facebook.com/Malayalivartha