മകൻ പോലും ഞെട്ടി പിന്നെയല്ലേ? സെറ്റിലുള്ളവര്‍ക്കും വലിയൊരു തലവേദനയായി!! പൊന്നു സാറേ താങ്കള്‍ നായകന്റെ അച്ഛനാണ് അല്ലാതെ ചേട്ടനല്ല!! ഇനി അത് വേണ്ട ജയറാമിനോട് തുറന്നടിച്ച് സംവിധായകൻ

'പൊന്നു സാറേ താങ്കള്‍ നായകന്റെ അച്ഛനാണ് അല്ലാതെ ചേട്ടനല്ല. അങ്ങനെയൊരു റോളില്ല പടത്തില്‍ ഇനി വെയ്റ്റ് കുറയ്ക്കരുത്'. സംവിധായകന്‍ ജയറാമിനോട് വ്യക്തമാക്കി. ജയറാമിന്റെ പുതിയ ലുക്ക് കണ്ടു മകന്‍ കാളിദാസും അതിശയിച്ചിരിക്കുകയാണ്. 'ഹാറ്റ്സ് ഓഫ് ബ്രോ സോറി അപ്പ' എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന 'AA19' എന്ന ചിത്രത്തിലാണ് ജയറാം അല്ലു അര്‍ജുന്റെ അച്ഛനായി അഭിനയിക്കുന്നത്. 2020-ലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജയറാം അഭിനയിക്കുന്നത് നേരെത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി പതിനാലു കിലോ കുറച്ചു ജയറാം യുവത്വം തുളുമ്ബുന്ന തന്റെ പഴയകാല ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ ചിത്രത്തിന് വേണ്ടിയുള്ള ജയറാമിന്‍റെ മേക്കൊവര്‍ ആരാധകരെ അതിശയിപ്പിച്ചുവെങ്കിലും സെറ്റിലുള്ളവര്‍ക്ക് അത് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്, ഓരോ ദിവസം ജയറാമിന്റെ ശരീര ഭാരം കുറയുന്നത് കോസ്റ്റ്യൂം ഡിസൈനര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. എപ്പോഴും ഇങ്ങനെ വസ്ത്രങ്ങള്‍ ചെറുതാക്കുന്നത് സമയനഷ്ടമുണ്ടാക്കുന്നുവെന്നായിരുന്നു ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനറുടെ പരാതി, ഒടുവിലാണ് സംവിധായകന്‍ ഇടപെട്ടു.
https://www.facebook.com/Malayalivartha