ഈ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ്...പ്രളയക്കെടുതിയിലെ ധനസഹായത്തെ കുറിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താന ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കന്നവര്‍ക്ക് ഇതുവരെയും ധനസഹായം കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താന ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ. താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് ധര്‍മ്മജന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല. ഇത്രയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്ളപ്പോള്‍ എന്തുകൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ കൈകളിലെത്തുന്നില്ലാ എന്നും ധര്‍മ്മജന്‍ ചോദിച്ചു. തന്റെ പഞ്ചായത്തായ വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു താരത്തിന്റെ പ്രസ്താവന. എന്നാല്‍ ധര്‍മ്മജനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് കാര്യങ്ങള്‍ മനസിലാക്കാതെ സംസാരിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.
ഒരു നിമിഷമെങ്കിലും മലയാളികളുടെ ശബ്ദമായതിന് ഒരുപാട് നന്ദി ഉണ്ട്
ദുരിതാശ്വാസ സേവനത്തിന് ഇടനിലക്കാര്‍ വേണ്ട എന്ന് കേരള ജനതയെ ചിന്തിപിച്ച അങ്ങേക്ക് ഒരായിരം നന്ദി...
ഈ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതാണ്. അതുകൊണ്ട് ജനങ്ങളോട് മറുപടി പറഞ്ഞോളാം. ഇപ്പോഴും 70 ലക്ഷം പേരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട് . അതുകൊണ്ട് ഓലപ്പാമ്പ് കാണിച്ചു വിരട്ടരുത്...
നാണമില്ലേ മിസ്റ്റര്‍ ഇങ്ങനെ കേരളത്തിനെതിരെ അപവാദം പറഞ്ഞു നടക്കാന്‍. ചാണകത്തില്‍ ചവിട്ടിയ തന്നോടൊന്നും മതേതര കേരളം ക്ഷമിക്കില്ല. സഖാവ് പിണറായി ആണ് കേരളം ഭരിക്കുന്നത്. നമ്പര്‍ വണ്‍ കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായ താനൊക്കെ തീര്‍ന്നടോ, തീര്‍ന്നു.... ഇങ്ങനെ പോകുന്നു താരത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കമന്റുകള്‍.
https://www.facebook.com/Malayalivartha