സല്‍മാന്‍ ഖാന്റെ ഭാര്യയെ കണ്ട് അമ്പരന്ന് കോടതി!! മരിച്ചു പോയ മകന്റെ ജോലി മരുമകള്‍ക്ക് കിട്ടുന്നത് തടയാന്‍ സമര്‍പ്പിച്ച വിവാഹചിത്രത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

മരിച്ചു പോയ മകന്റെ ജോലി മരുമകള്‍ക്ക് കിട്ടുന്നത് തടയാന്‍ സമര്‍പ്പിച്ച വിവാഹചിത്രത്തിലാണ് വരന്‍ നടന്‍ സല്‍മാന്‍ ഖാന്‍ ആയത്. മരുമകള്‍ക്ക് മറ്റൊരു ഭര്‍ത്താവ് ഉണ്ടെന്നു സ്ഥാപിക്കാന്‍ ഭര്‍തൃപിതാവാണ് കുടുംബകോടതിയില്‍ വ്യാജചിത്രം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു റാണിയുടെ ഭര്‍ത്താവ് ബസന്ത്. 2013ല്‍ ഇയാള്‍ ആത്മഹത്യ ചെയ്തു. അതോടെ ബസന്തിന്റെ വീട്ടുകാര്‍ റാണിയെ വീട്ടില്‍ നിന്നു പുറത്താക്കി. ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടര്‍ന്നു കേസായതോടെ റാണി പുനര്‍ വിവാഹിതയായെന്ന് വരുത്തി തീര്‍ക്കാന്‍ ബസന്തിന്റെ വീട്ടുകാര്‍ ശ്രമിച്ചു. അതിനായി ഒരു ഡിജിറ്റല്‍ സ്റ്റുഡിയോയിലെത്തി വ്യാജ വിവാഹ ചിത്രം ബസന്തിന്റെ പിതാവ് ഉണ്ടാക്കി. എന്നാല്‍ ചിത്രം തയാറാക്കിയ ആള്‍ റാണിക്കൊപ്പം ചേര്‍ത്തത് സല്‍മാന്‍ ഖാനെ ആയിരുന്നു. ചിത്രം കണ്ടു അമ്ബരന്ന ജഡ്ജി കള്ളത്തരം മനസ്സിലാക്കി ബസന്തിന്റെ ജോലി ഭാര്യയ്ക്കു നല്‍കാനും ഉത്തരവിട്ടു. ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ വിവാഹ ചിത്രം കണ്ടു അമ്ബരന്നിരിക്കുകയാണ് കോടതി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലെ ബൈകുണ്ഡ്പുര്‍ കുടുംബകോടതിയിലാണ് സംഭവം.
https://www.facebook.com/Malayalivartha


























