നിന്നെ കണ്ടെത്താനും നിന്നോടൊപ്പമിരിക്കാനും കഴിഞ്ഞതോര്‍ക്കുമ്ബോള്‍ ലോകത്തിലേക്കും ഏറ്റവും ഭാഗ്യം ചെയ്ത പെണ്‍കുട്ടി ഞാനാണെന്ന് എനിക്ക് തോന്നാറുണ്ട്. നിത്യതയോളം എനിക്കൊപ്പം നീ ജീവിക്കും. അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു!! അകാലത്തില്‍ മരിച്ച കാമുകന്റെ പിറന്നാള്‍ ദിനത്തില്‍ വികാരഭരിതമായ കുറിപ്പുമായി നടന്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല

ജൂലൈയിലാണ് കാമുകന്‍ മരിച്ചുപോയ വിവരം തൃഷാല സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. ഇറ്റലിക്കാരനായ കാമുകന്റെ മരണത്തോടെ കടുത്ത വിഷാദത്തിലായിരുന്നു തൃഷാല. 'ഒരു ദിവസമെന്നല്ല, നിന്നെ ഓര്‍ക്കാതെ ഒരു നിമിഷം പോലുമില്ല. ഹാപ്പി ബര്‍ത്ത്ഡേ.പറുദീസയില്‍ വിശ്രമിക്കൂ. എന്നെന്നും നിന്റെ ബെല്ലാ മിയ' തൃഷാല കുറിച്ചു. 'എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. സ്നേഹിച്ചതിനും സംരക്ഷിച്ചതിനും എനിക്കായി പ്രത്യേക കരുതല്‍ കാണിച്ചതിനും നന്ദി. ജീവിതത്തില്‍ ഏറ്റവും സന്തോഷം അനുഭവിച്ചത് നിങ്ങള്‍ക്കൊപ്പമാണ്. നിന്നെ കണ്ടെത്താനും നിന്നോടൊപ്പമിരിക്കാനും കഴിഞ്ഞതോര്‍ക്കുമ്ബോള്‍ ലോകത്തിലേക്കും ഏറ്റവും ഭാഗ്യം ചെയ്ത പെണ്‍കുട്ടി ഞാനാണെന്ന് എനിക്ക് തോന്നാറുണ്ട്. നിത്യതയോളം എനിക്കൊപ്പം നീ ജീവിക്കും. അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. വീണ്ടും കാണും വരെ നിന്റെ ശൂന്യത അനുഭവിച്ചുകൊണ്ടിരിക്കും' എന്ന് മരണ വിവരം പങ്കുവച്ച കുറിപ്പില്‍ താരമെഴുതി.
ഇന്‍സ്റ്റഗ്രാമിലാണ് തൃഷാലയുടെ നൊമ്ബരപ്പെടുത്തുന്ന പിറന്നാള്‍ ആശംസ. ഇരുവരുടെയും ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.അകാലത്തില്‍ മരിച്ച കാമുകന്റെ പിറന്നാള്‍ ദിനത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടന്‍ സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. ഇന്‍സ്റ്റഗ്രാമിലാണ് തൃഷാലയുടെ നൊമ്ബരപ്പെടുത്തുന്ന പിറന്നാള്‍ ആശംസ. ഇരുവരുടെയും ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























