മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ച് നേരം നിസ്‌കരിക്കുന്ന മനുഷ്യനുമാണ്... മമ്മൂട്ടി എന്ന നടന്റെ ആ വാക്കുകള്‍ ആണ് എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയത്; മനസ് തുറന്ന് തെസ്‌നി ഖാന്‍

അഭിനയവും കാര്യങ്ങളും ഒക്കെ വേറെയാണെന്നും ദൈവ വിശ്വാസം മുറുകെ പിടിക്കണം എന്നും മമ്മൂട്ടി പറഞ്ഞതാണ് താന്‍ പിന്തുടരുന്നത് എന്നും തെസ്‌നി ഖാന്‍ പറയുന്നു. താനും തികഞ്ഞ ദൈവ വിശ്വാസി ആണ്. ദൈവത്തെ മുറുകെ പിടിച്ചാല്‍ നമുക്ക് നല്ലതേ വരു എന്നും നടി പറയുന്നു. മലയാളത്തിലെ ഹാസ്യ നടിമാരില്‍ ഒരാളാണ് തെസ്‌നി ഖാന്‍. സിനിമാ-ടെലിവിഷനില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പം സ്റ്റേജ് ഷോ കളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് തെസ്‌നി ഖാന്‍ പ്രശ്‌സതിയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ മമ്മൂട്ടി എന്ന നടന്റെ വാക്കുകള്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തെസ്‌നി ഖാന്‍. മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ച് നേരം നിസ്‌കരിക്കുന്ന മനുഷ്യനുമാണ്. എത്ര തിരക്കുകള്‍ക്കിടയിലും തന്റെ കാരവനില്‍ പോയി നിസ്‌കരിക്കുന്ന മമ്മൂട്ടിയെ താന്‍ കണ്ടിട്ടുണ്ട്. എന്നും നോമ്ബ് സമയത്ത് ആണെങ്കില്‍ നോമ്ബ് പിടിച്ച് കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും തെസ്‌നി ഖാന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























