യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്. ഉദ്ഘാടനത്തിനും മറ്റും പോകുമ്ബോള്‍ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുമ്ബോഴാണ് പേടി തോന്നിയിട്ടുള്ളത്; മീടൂവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി സുചിത്ര

മലയാളത്തിൽ ഒരു കാലത്ത് ഹിറ്റ് നായികമാരുടെ കൂട്ടത്തിൽ ഇടംപിടിച്ച താരമായിരുന്നു സുചിത്ര. വിവാഹത്തിന് ശേഷം അഭിനയ ജീവിതം നിർത്തിയ താരം പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ ഒരിക്കല്‍പ്പോലും 'മീ ടൂ' അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മീടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലയെന്ന് മാത്രമല്ല, ഇവര്‍ കൂടെയുണ്ടെങ്കില്‍ വലിയ സുരക്ഷിതത്വ ബോധവുമായിരുന്നുവെന്നും സുചിത്ര പറയുന്നു. 'യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണ്. ഉദ്ഘാടനത്തിനും മറ്റും പോകുമ്ബോള്‍ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുമ്ബോഴാണ് പേടി തോന്നിയിട്ടുള്ളത്. സിനിമാപ്രവര്‍ത്തകരില്‍ നിന്ന് ഇന്നുവരെ മോശാനുഭവങ്ങളൊന്നും നേരിട്ടിട്ടില്ല. ഇതുകേള്‍ക്കുമ്ബോള്‍ പലര്‍ക്കും അത്ഭുമാണ്.പക്ഷേ അത് സത്യമാണ് സുചിത്ര പറയുന്നു..
https://www.facebook.com/Malayalivartha

























