വിനയൻ ഒരുക്കിയ 'ആകാശഗംഗ'യുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിയാത്തതിൽ തനിക്ക് വിഷമമില്ല ; മറിച്ച് ഒരു പ്രാർത്ഥന മാത്രമേയുള്ളൂ ; തുറന്ന് പറഞ്ഞ് ദിവ്യാ ഉണ്ണി

വര്‍ണപകിട്ട്, ഒരു മറവത്തൂര്‍ കനവ്, ആകാശഗംഗ, കല്യാണ സൗഗന്ധികം, ചുരം, ഉസ്‌താദ്, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനസു കവർന്ന നടിയാണ് ദിവ്യ ഉണ്ണി. അതിൽ ആരും മറക്കാത്ത ചിത്രമാണ് വിനയന്‍ സംവിധാനം ചെയ്‌ത ആകാശഗംഗയിലെ യക്ഷി കഥാപാത്രം. എന്നാൽ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ചിത്രത്തിൽ താൻ ഇല്ലെങ്കിലും ദിവ്യാ ഉണ്ണി സന്തോഷത്തിലാണ്. മാത്രമല്ല ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാകാന്‍ ആഗ്രഹിക്കുന്നുമുണ്ട്.
ഈ കാര്യത്തെ പറ്റി ദിവ്യ ഉണ്ണി ഇപ്രകാരം പറഞ്ഞു ; ''എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്ബോള്‍ വലിയ ആകാംക്ഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്ബോള്‍ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആകാശഗംഗയുടെ രണ്ടാംഭാഗത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച് സന്തോഷം മാത്രമേയുള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തതു കൊണ്ടാണല്ലോ അതിന് രണ്ടാം ഭാഗമുണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു'' .
https://www.facebook.com/Malayalivartha