നൃത്തം അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്നും കാലില്‍ ചെറിയ ഇരുമ്ബാണി തറച്ച് കയറി... പക്ഷെ സംഭവിച്ചത് മറ്റൊന്ന്!! ആസ്വാദകരെ ഞെട്ടിച്ച് ലക്ഷ്മി ഗോപാലസ്വാമി

കഴിഞ്ഞ ദിവസം കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം ഉണ്ടായിരുന്നു. മനോഹരമായ ചുവടുകളിലൂടെ ആസ്വാദകരെ ആനന്ദിപ്പിച്ച നടിയുടെ നൃത്തത്തിനിടയില്‍ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
അജിത്ത് പനച്ചിക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ...
വേദനയിലും ചുവട് പിഴക്കാതെ…
കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്ന നൃത്തോത്സവവേദി. ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി നൃത്തം അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ നിന്നും കാലില്‍ ചെറിയ ഇരുമ്ബാണി തറച്ച് കയറി മുറിവേറ്റപ്പോള്‍ സദസിനോട് ക്ഷമ ചോദിച്ച ശേഷം ആണി പരതുന്നു. ഏറെ നേരത്തെ പരിശോധനക്ക് ശേഷം കണ്ടെത്തിയ ആണി സംഘാടകര്‍ പ്ലെയര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. മുറിവ് വകവെയ്ക്കാതെ വലത് കാലിലെ തള്ളവിരലില്‍ ബാന്‍ഡേജ് ഒട്ടിച്ച ശേഷം വീണ്ടും നൃത്തം.
https://www.facebook.com/Malayalivartha

























