ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകല്‍ മുഴുവന്‍ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ... ഒരുവശത്ത് എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നല്‍കി; മനസ് തുറന്ന് ജഗദീഷ്

വെള്ളിത്തിരയിലും മിനിസ്ക്രീനിലും സജീവസാന്നിദ്ധ്യമുള്ള ഇദ്ദേഹം പ്രധാനമായും ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെയാണ് ജഗദീഷ് പ്രേക്ഷകരുടെ ഉള്ളിൽ ഇടം നേടിയത്. ഒരു കൊമേഴ്‌സ് അധ്യാപകനായ ജഗദീഷ് ഇത്തരം മനോഹരമായി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ കലാവൈഭവം തന്നെയാണ്. സിബിഎസ്‌ഇ സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളില്‍ ജഗദീഷ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'നര്‍മം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്ബോഴാണ് അത് രസകരമാകുക. സിനിമയില്‍ മോഹന്‍ലാല്‍ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാന്‍ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടന്‍ ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്. അതൊരു സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്.
മറ്റുള്ളവരെ വേദനിപ്പാക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്. അത്തരത്തിലുള്ള എന്നെ ചിരിപ്പിച്ചൊരു തമാശ ഏതെന്ന് ഞാന്‍ പറയാം. നടന്‍ മണിയന്‍പിള്ളരാജു എന്നെക്കുറിച്ച് പറഞ്ഞൊരു തമാശയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിനൊരു പശ്ചാത്തലമുണ്ട്.' എന്റെ ഭാര്യ ഡോ. രമ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറന്‍സിക് എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയാം, ആ ഡോക്ടര്‍ക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യണം മോര്‍ച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെക്കുറിച്ച് മണിയന്‍പിള്ള പറഞ്ഞത് ഇങ്ങനെ, 'ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകല്‍ മുഴുവന്‍ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ.' ജഗദീഷ് പറയുകയാണ്. 'വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേര്‍സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലിഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാന്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ 'എച്ചൂസ്മി', 'കാക്ക തൂറീന്നാ തോന്നുന്നേ' എന്നുള്ള കോമഡികള്‍. അത് സ്‌ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജ് ആണ്'. 'ഒരുവശത്ത് എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നല്‍കി. അതുകൊണ്ട് ഇത്തരം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇഷ്ടമാണ്. നിങ്ങളിലെ സാമൂഹികപ്രതിബദ്ധതകള്‍ ഇത്തരം ചടങ്ങുകളിലൂടെ പ്രകടമാകും. നാളത്തെ പൗരന്മാരാണ് ഇവിടെ ഇരിക്കുന്ന കൊച്ചുകുട്ടികള്‍.' 'മാര്‍ ഇവാനിയോസ് കോളജ് എന്ന സ്ഥാപനമാണ് പി.വി. ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും. അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികള്‍.'
https://www.facebook.com/Malayalivartha

























