അന്നെനിക്ക് 18 വയസ്സ്... കോളജില്‍ ആദ്യ വര്‍ഷം... 22 വര്‍ഷം കഴിഞ്ഞിരിക്കുന്നു... സോഷ്യല്‍ മീഡിയയ്ക്കും സ്മാര്‍ട്ട് ഫോണിനും മുന്‍പുള്ള പൂര്‍ണിമ മോഹന്‍; സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന സമയം... ഇന്ന് ഞാന്‍ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്!! മനസ് തുറന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്

സമൂഹമാധ്യമങ്ങളില്‍ സജീവമായ പൂര്‍ണിമ ഇന്ദ്രജിത്ത് തന്റെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. 22 വര്‍ഷം മുമ്ബ് തന്റെ മുഖചിത്രം കവര്‍ ആയി വന്ന 'വനിത' മാസികയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ഓര്‍മ തുളുമ്ബുന്ന ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 1997 കാലഘട്ടത്തില്‍ കേരളത്തിലെ മുന്‍നിര ക്യാമറമാനില്‍ ഒരാളായ രാജന്‍ പേള്‍ പകര്‍ത്തിയ ചിത്രമാണ്. 'അന്നെനിക്ക് 18 വയസ്സ്. കോളജില്‍ ആദ്യ വര്‍ഷം. 22 വര്‍ഷം കഴിഞ്ഞിരിക്കുന്നു.
സോഷ്യല്‍ മീഡിയക്കും സ്മാര്‍ട്ട് ഫോണിനും മുന്‍പുള്ള പൂര്‍ണിമ മോഹന്‍. കനത്തില്‍ വരച്ച കണ്‍പീലികള്‍ അനക്കി ക്യാമറക്കു മുന്‍പില്‍ ഇമ ചിമ്മാന്‍ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴുമുണ്ട്,' പൂര്‍ണ്ണിമ കുറിക്കുന്നു. 'സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന സമയം. ഇന്ന് ഞാന്‍ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്. വലിയ സ്വപ്നങ്ങള്‍ കാണൂ. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാര്‍ഥത്തില്‍ എന്റേത് തന്നെയാണ്.'-പൂര്‍ണിമ പറഞ്ഞു. അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം എത്തിയ ചിത്രമായിരുന്നു 'വൈറസ്'. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിലൂടെ പൂര്‍ണിമയ്ക്ക് ലഭിച്ചത്.
https://www.facebook.com/Malayalivartha
























