വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്.. കുറച്ചുപൈസ തന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്:- പിറന്നാൾ ദിവസം നടന്ന ആഘോഷ പരിപാടിയിൽ സലീം കുമാറിനെ ട്രോളി മമ്മൂട്ടി

സലീം കുമാറിന്റെ പിറന്നാൾ ദിവസം നടന്ന വിപുലമായ ആഘോഷ പരിപാടിയിൽ വാചാലരായി താരങ്ങൾ. മലയാള സിനിമയിലെ നിരവധി പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങിൽ സലീം കുമാറിനെ ട്രോളുന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'വലിയ നടന്മാരെയൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും എന്നെ വിളിച്ചത്.. എന്നായിരുന്നു മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. സലീം എനിക്കു കുറച്ച് പൈസ തന്നതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. അദ്ദേഹത്തെപ്പറ്റി നല്ലകാര്യങ്ങള്‍ പറയണം. കുറേ പൊക്കിയടിക്കണം എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. വളരെ നല്ല സുമുഖനും സുന്ദരനുമാണ് സലിം കുമാര്‍. പുക വലിക്കില്ല, മദ്യപിക്കില്ല, സിനിമ കാണില്ല അങ്ങനെ ഒരു ചീത്ത സ്വഭാവവും ഇല്ല. നാട്ടുകാര്‍ക്ക് ഒരുപാട് ഗുണംചെയ്യും. കിട്ടുന്ന കാശ് മുഴുവന്‍ നാട്ടുകാര്‍ക്ക് കൊടുക്കും. ഇങ്ങനെയുള്ള ആളാണ് സലിംകുമാര്‍, ഇതായിരുന്നു മമ്മൂട്ടിയുടെ പ്രസംഗം. നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ പരിപാടി കൂടിയായിരുന്നു ഇത്.
ജീവിതത്തിലായാലും സിനിമയിലായാലും നിലപാടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്'. 'സലിമിന്റെ യഥാര്‍ഥ പ്രായം നാട്ടുകാരെ അറിയിക്കാനാണ് ഈ പരിപാടി. പത്രത്തിലൊക്കെ പരസ്യം കൊടുത്തിരുന്നു. ഒരുപാട് അടുപ്പമുണ്ട് അദ്ദേഹവുമായി. ഈ പരിപാടിയില്‍ എന്നെ വിളിക്കാന്‍ തോന്നിയതും ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. സലിമേട്ടനുമായി ഒരുപാട് രസകരമായ നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരുപക്ഷേ എന്നപ്പോലെ ആ അനുവങ്ങളുളളുള്ള മറ്റൊരാള്‍ പോലും ഉണ്ടാകില്ല. അത്രത്തോളം ഈ മനുഷ്യന്‍ പറഞ്ഞു പറ്റിച്ചിട്ടുണ്ട്.
ഇടയ്ക്ക് അദ്ദേഹം എന്റെ അമ്മാവനാകും, ചിലപ്പോള്‍ കാമുകനാകും അങ്ങനെ ഒരുപാട് കഥകള്‍....ഞങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ട്. സിനിമാപരമായ ബന്ധമല്ല സലിമേട്ടന്റെ കുടുംബമായുള്ളത്. ഒരുപാട് വര്‍ഷം ആരോഗ്യത്തോടെ ഇരിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നായിരുന്നു കാവ്യയുടെ വാക്കുകൾ. ലാല്‍ ജോസ്, , ജോണി ആന്റണി, രമേഷ് പിഷാരടി, റബേക്ക തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്. ഭാര്യയ്ക്കും മക്കള്‍ക്കൊപ്പം നിന്നാണ് താരം കേക്ക് മുറിച്ചത്.
https://www.facebook.com/Malayalivartha
























