നിയന്ത്രണം വിട്ടു,കൈ തരിച്ചു; പൊതുനിരത്തിൽ പുകവലിച്ചയാളുടെ മുഖത്തടിച്ച് നടി സംയുകത
തീവണ്ടി എന്ന മലയാള സിനിമയിലൂടെ ടൊവിനോയുടെ നായികയായെത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് സംയുക്ത മേനോന്. ടൊവിനോയുടെ നായികാ കഥാപാത്രമായി ചിത്രത്തിലെത്തുന്ന സംയുക്ത ടൊവിനോയുടെ ബിനീഷ് എന്ന പുകവലിക്കാരനായ കഥാപാത്രത്തെ നിരവധി തവണ മുഖത്തടിക്കുന്ന രംഗങ്ങള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഒരു അഭിമുഖത്തില്‍ ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു സംയുക്തയുടെ മറുപടി ഏവരെയും ഞെട്ടിച്ചു.
പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടു നിന്നിരുന്ന ഒരു വ്യക്തിയോട് അവിടെ നിന്ന് പുകവലിക്കരുതെന്ന് വിലക്കിയപ്പോൾ അയാൾ തന്നോട് മോശമായി പെരുമാറിയതാണ് അടിക്കാന്‍ കാരണമെന്ന് സംയുക്ത വ്യക്തമാക്കി.
എന്റെ അമ്മയ്ക്ക് ശ്വാസം മുട്ടുണ്ട്. പുകവലിക്കാരുടെ ഇടയില്‍ നില്ക്കാനെ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്ത് നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തു ചെന്നു. ഇത് പുക വലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷെ എന്നോട് അയാള്‍ പ്രതികരിച്ചത് വളരെ മോശമായാണ്. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷെ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ... പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല' സംയുക്ത വ്യക്തമാക്കി.
https://www.facebook.com/Malayalivartha