Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി.. ആകെ 123 ഹോട്ട് സ്‌പോട്ടുകള്‍..ഇന്ന് ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം


ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍


പെൺകുട്ടികളെ കാണാനില്ലെന്ന് അച്ഛന്റെ പരാതി... കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ സജീവം ...തീർന്നില്ല..ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്യുന്നു


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അതിനുശേഷം സുഹൃത്തുക്കൾ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു... അതിന്റെ കാരണം ഇന്നുമറിയില്ല!! ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്... ദേഷ്യത്തിനുള്ള മരുന്നിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്!! തുറന്നടിച്ച് ബാലഭാസ്കറിൻ്റെ അമ്മ

23 OCTOBER 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്; ബോഡി ഷെയിമിങിനെ കുറിച്ച് വെളിപ്പെടുത്തി നടി രശ്മി ബോബന്‍

എന്റെ കുഞ്ഞാണ്.. എന്റെ മാത്രം... അമലയെക്കുറിച്ച് പ്രഭു

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!

വിഡിയോകോൾ വിളിച്ചപ്പോൾ ഉമ്മയ്ക്കൊപ്പമിരുന്നേ സംസാരിക്കൂ എന്നു പറഞ്ഞ് ‘അൻവർ അലി’ സ്ക്രീൻ മറച്ചു പിടിച്ചിരുന്നു. മേയ് 30ന് വിവാഹാലോചനയുമായി വരുമെന്ന‌ു പറഞ്ഞെങ്കിലും ബന്ധുവിന്റെ മരണമുണ്ടെന്നു പറഞ്ഞ് അത് മാറ്റിവയ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ലക്ഷം രൂപ ചോദിച്ചത്

പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു

ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി. ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും നിന്നാല്‍ മുറിക്ക് നല്ല വാടക കൊടുക്കേണ്ടി വരുമെന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ബാലുവിന്റെ മാനേജര്‍മാരിലൊരാള്‍ അച്ഛനോട് വന്ന് പറയുകയായിരുന്നു. ഇതൊക്കെ എങ്ങിനെ പറയാന്‍ തോന്നിയെന്നും ശാന്തകുമാരി ചോദിക്കുന്നു. ബാലുവിന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുമ്പോള്‍ ഞങ്ങളെ ഒഴിവാക്കി ആ പണം കൂടി തങ്ങളുടെ പോക്കറ്റിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു പക്ഷേ അധിക സാമ്പത്തിക ബാധ്യതയാകുമോയെന്നും അവര്‍ ഭയന്നിട്ടുണ്ടാകണം. ആശുപത്രി ചെലവിനുള്ള തുക ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. ബന്ധുക്കള്‍ ഉപയോഗിക്കുന്ന മുറിയുടെ വാടകയും നല്‍കുമായിരുന്നുവെന്നും ശാന്തകുമാരി വിശദീകരിക്കുന്നു.

ഐസിയുവില്‍ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിട്ടും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് നിയന്ത്രണമുണ്ടായത്. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതെ തമ്പിയും പൂന്തോട്ടത്തെ ഡോക്ടറുടെ ഭാര്യയും കാവല്‍ നില്‍ക്കുകയായിരുന്നു. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബാലുവിന്റ കുഞ്ഞ് തേജസ്വി ബാലയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിലും ചിലര്‍ തര്‍ക്കിച്ചു. ബാലുവിനെ കാണിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നില്ല. അതിനാലാണ് ഡോക്ടര്‍മാരുടെ തീരുമാനം ഞങ്ങള്‍ എതിര്‍ക്കാതിരുന്നത്. അവനിലൂടെയുള്ള ആദായത്തിലായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം.

അച്ഛനും അമ്മയും പണക്കൊതിയന്‍മാരായിരുന്നുവെന്നാണ് ആശുപത്രിയില്‍ വെച്ച് പ്രചരിപ്പിച്ചത്. പൂന്തോട്ടത്തെ ഡോക്ടറും ഭാര്യയുമായുള്ള ബന്ധം വന്നതോടെ അവര്‍ക്കാണ് സാമ്പത്തിക ലാഭമുണ്ടായത്. ബാലു വീട്ടുകാരുമായി ഒരുമിച്ചാല്‍ സഹായങ്ങള്‍ നില്‍ക്കുമോയെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അമ്മ ഇല്ലായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചതാണെന്നുമൊക്കെയാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുകയാണ്. അമ്മയെന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അവന്റെ മരണത്തോടെ എനിക്കാണ് തീരാനാഷ്ടമുണ്ടായത്.ബാലുവിന്റെ സമ്പാദ്യം തട്ടിയെടുക്കുകയായിരുന്നു പൂന്തോട്ടത്തുകാരുടെ ലക്ഷ്യം അതിനുവേണ്ടി തമ്പിയെയും വിഷ്ണുവിനെയും കൂട്ടുപിടിച്ചെന്നും ശാന്തകുമാരി പറയുന്നു.

ബാലുവിന്റെ കൈ പിടിച്ചുവന്ന് ലക്ഷ്മി അച്ഛനോട് വിവാഹക്കാര്യം പറയുകയായിരുന്നു. അവനെ പിന്‍തിരിപ്പിക്കാന്‍ പലരും പറഞ്ഞുനോക്കി. പക്ഷേ അവന്‍ ചെവിക്കൊണ്ടില്ല. തിടുക്കപ്പെട്ട് വിവാഹത്തിന് വേണ്ടതൊക്കെ സുഹൃത്തുക്കളാണ് ചെയ്തുകൊടുത്തത്. വിവാഹശേഷം മൂന്ന് മാസത്തെ സമാധാന ജീവിതമേ ബാലുവിനുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങി. ബാലുവിനെ ഒരുഘട്ടത്തില്‍ മനോരാഗിയാക്കാനും ശ്രമം നടന്നു. ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. അച്ഛന്‍ ചെന്നുനോക്കിയപ്പോള്‍ ബാലു ദേഷ്യത്തിലായിരുന്നു. ദേഷ്യം വന്നാല്‍ ബാലു മൊബൈല്‍ വരെ എറിഞ്ഞ് പൊട്ടിക്കും. അവനെ ഡോക്ടറെ കാണിക്കണമെന്ന് ലക്ഷ്മി പറഞ്ഞു. അങ്ങനെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. ബാലുവിന് മനോരോഗമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ ഡിമാന്‍ഡിംഗ് ആയൊരു ഭാര്യയാണ് തനിക്കുള്ളതെന്ന് ബാലു ഡോക്ടര്‍മാരോടൊക്കെ പറഞ്ഞിരുന്നു. അത് സഹിക്കാനാകുന്നില്ലെന്നും പറഞ്ഞിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.

ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മ്യൂസിക് ബാന്‍ഡായ കണ്‍ഫ്യൂഷന്‍ പൊളിഞ്ഞത് അവനെ മാനസികമായി തളര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു. അതിന്റെ കാരണം ഇന്നുമറിയില്ല. ബാന്‍ഡ് പൊളിഞ്ഞത് തളര്‍ത്തുന്നുവെന്ന് അവന്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ കഴിക്കാന്‍ അവന് ചില മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. ബാലുവിന്റെ തലച്ചോറിലെ മ്യൂസിക്കിന്റെ ഭാഗം വളരെ ആക്ടീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം അവനെ കൊണ്ടുപോയത് അച്ഛനാണ്. പിന്നെങ്ങനെയാണ് ഞങ്ങള്‍ അവനെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിക്കുന്നതെന്നും ശാന്തകുമാരി ചോദിക്കുന്നു. ഒരു ചാനലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്; ബോഡി ഷെയിമിങിനെ കുറിച്ച് വെളിപ്പെടുത്തി നടി രശ്മി ബോബന്‍  (2 hours ago)

ജെയ്ഷെ മുഹമ്മദ് ഭീകരനെ എന്‍.ഐ.എ അറസ്റ്റുചെയ്തു ; അറസ്റ്റുചെയ്തത് പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ  (2 hours ago)

24 മ​ണി​ക്കൂ​റി​നി​ടെ 4343 പേ​ര്‍​ക്ക് കോ​വി​ഡ് ; ആശങ്കയേറി തമിഴ്‌നാട്  (2 hours ago)

കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം സൗകര്യം  (2 hours ago)

മോഷ്ടിച്ച മാല പണയം വച്ച് വാങ്ങിയത് ആഡംബര ബൈക്ക്; ആഘോഷമാക്കി വാഗമണ്ണിൽ ഫോട്ടോ ഷൂട്ടും തകർപ്പും; കോട്ടയം നഗരസഭ മുൻ കൗൺസിലറുടെ മകൻ ഒടുവിൽ അറസ്റ്റിൽ; കേസുകൾ ഒത്തു തീർപ്പാക്കി മടുത്ത് അച്ഛൻ  (2 hours ago)

എന്റെ കുഞ്ഞാണ്.. എന്റെ മാത്രം... അമലയെക്കുറിച്ച് പ്രഭു  (3 hours ago)

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി  (3 hours ago)

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍  (3 hours ago)

ചൈനക്ക് നല്ല ഒന്നാന്തരം കരണത്തടി! ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്കിൽ അടിപതറുന്നു; നഷ്ടം ശതകോടികൾ  (3 hours ago)

രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്; ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്, തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു  (3 hours ago)

കടല്‍ക്കൊലക്കേസ് : നാവികര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ച് ട്രൈബ്യൂണല്‍; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ ക്രൂര പീഡനം; മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്നു, പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത്....  (4 hours ago)

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരിയെ തോട്ടില്‍ വീണ് മരിച്ചു  (4 hours ago)

ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത; ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്  (4 hours ago)

രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും  (4 hours ago)

Malayali Vartha Recommends