ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?
അമല പോള്‍ നായികയായ ആടൈ എന്ന ചിത്രം ചലചിത്ര ലോകത്തെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ആടൈയുടെ ഹിന്ദി പതിപ്പ് ഒരുക്കുകയാണ്. ചിത്രത്തില്‍ നായികയായി കങ്കണ റാണൗട്ട് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യ. ഇദ്ദേഹം ആടൈ തമിഴ് പതിപ്പിന്റെ ഡിസ്ട്രിബ്യൂട്ടറായിരുന്നു.
ഇത് വരെ ഞങ്ങള്‍ കങ്കണയെ ഇങ്ങനെയൊരു ആവശ്യവുമായി സമീപിച്ചിട്ടില്ലെന്നും രാജ്യാന്തര സിനിമയായാണ് ഹിന്ദി പതിപ്പൊരുക്കുന്നത്. അതിനായി അരുണ്‍ പാണ്ഡ്യയുടെ കമ്ബനി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയുമായി കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചിത്രത്തില്‍ അമല പോള്‍ അഭിനയിച്ച കഥാപാത്രം കാമിനിയെ കങ്കണ അവതരിപ്പിക്കുക, ആടൈയുടെ സംവിധായകന് രത്ന കുമാര്‍ തന്നെയാണ് ഹിന്ദിപ്പതിപ്പും സംവിധാനം ചെയ്യുക എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. കങ്കണ നിലവില്‍ ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ആടൈ പറയുന്നത്. പെട്ടന്നൊരു ദിവസം വലിയ കെട്ടിടത്തിനുള്ളില്‍ നഗ്നയായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ മനസിലൂടെയുള്ള യാത്രയും അതിന്റെ കാരണങ്ങളുമാണ് ചിത്രം പറയുന്നത്.
https://www.facebook.com/Malayalivartha