ചര്‍ച്ചയില്‍ തൃപ്തനാണ്, വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ മാപ്പ് പറഞ്ഞു ജോബി!! കത്തുന്ന കടലാസുമായി ഷെയ്ന്!!
'പരിഹരിച്ചു. ഒരു സ്നേഹം' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്കിയ ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ചര്‍ച്ചയില്‍ സംസാരിച്ച് തീര്‍പ്പാക്കിയത്. ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയതായി ആരോപിച്ച് ഒക്ടോബര്‍ പതിനേഴാം തീയതിയാണ് ഷെയ്ന് രംഗത്തെത്തിയത്.
ചലച്ചിത്ര നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായി നിലനിന്നിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പാക്കിയതിനു പിന്നാലെ വീഡിയോ പോസ്റ്റ് ചെയ്ത് യുവ മലയാള ചലച്ചിത്ര താരം ഷെയ്ന് നിഗ൦. ഒരു കടലാസ് കത്തിക്കുന്ന വീഡിയോയാണ് തന്റെ ഫേസ്ബുക്കില്‍ ഷെയ്ന് പങ്കുവച്ചിരിക്കുന്നത്. എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് വ്യക്തമാക്കിയാണ് ഷെയ്ന് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha