സ്ക്കൂളില്‍ പഠിക്കുമ്ബോള്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടായിരുന്നു... എന്നാല്‍ അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം അമ്മയെ സഹായിക്കാന്‍ വേണ്ടിയാണ് അഭിനയ മേഖലയിലേക്ക് കടന്നത്; പക്ഷെ... നടി സേതുലക്ഷ്മിയുടെ മകള്‍ ലക്ഷ്മി മനസ്സ് തുറക്കുന്നു
സ്ക്കൂളില്‍ പഠിക്കുമ്ബോള്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം അമ്മയെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ അഭിനയ മേഖലയിലേക്ക് കടന്നതെന്ന് ലക്ഷ്മി പറയുന്നു. അഭിനയത്തില്‍ അമ്മ തിരുത്താറുണ്ട്. ആദ്യം താന്‍ എതിര്‍ത്താലും പിന്നെ അമ്മയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കിട്ടുന്ന കഥാപാത്രങ്ങളെ കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു. നാടക രംഗത്ത് നിന്നും മലയാള സിനിമയിലേയ്ക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് സേതു ലക്ഷ്മി. സ്വാഭാവിക അഭിനയ ശൈലിയിലൂടെയും അമ്മ വേഷങ്ങളിലൂടെയും സിനിമാ സീരിയല്‍ രംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട താരവും മകള്‍ കൂടിയായ നടി ലക്ഷ്മിയും ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥികളായി എത്തിയതിന്റെ പ്രമോ വിഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
https://www.facebook.com/Malayalivartha