ടിക്ക് ടോക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ തന്റെ ഒരു സുഹൃത്ത് ആ വീഡിയോ സീരിയല്‍ ഗ്രൂപ്പിലും മറ്റും പ്രചരിപ്പിച്ചു!! ക്ഷമ ചോദിച്ച് നടന് മധു മേനോന് രംഗത്ത്
ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്. ടിക്ക് ടോക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ തന്റെ ഒരു സുഹൃത്ത് ആ വിഡിയോ സീരിയല്‍ ഗ്രൂപ്പിലും മറ്റും പ്രചരിപ്പിച്ചെന്നും മറുപടി പറഞ്ഞ് ഒരു പരുവമായെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റ് ചെയ്ത വീഡിയോയില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന് വട്ടിയൂര്‍ക്കാവ് ജില്ല എന്നു തെറ്റിപ്പറഞ്ഞതില് ക്ഷമ ചോദിക്കുകയാണ് മധു മേനോന്. കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മധു മേനോന്. നടി അനിതയുടെ ഭര്‍ത്താവ് കൂടിയാണ് മധു മേനോൻ.
https://www.facebook.com/Malayalivartha