Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വയറു നിറച്ച്‌ ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ... വലിയ ബുദ്ധിമുട്ടാണ്!! അപ്പോള്‍ വയറു ചാടിയിരുന്നാലോ... സ്റ്റേജ് പെര്‍ഫൊമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി... ഇപ്പോ ബെല്‍റ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാന്‍ കഴിയുന്നു; മെലിഞ്ഞ് സുന്ദരിയായതിന്റയെ രഹസ്യം വെളിപ്പെടുത്തി റിമി ടോമി

25 OCTOBER 2019 09:30 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി.

ആദ്യ കാലത്ത് ഉണ്ടായിരുന്ന റിമിയില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഇപ്പോഴത്തെ താരത്തിന്റയെ ലൂക്കും ഹെയര്‍സ്റ്റൈലും. ഇപ്പോഴിതാ പണ്ടത്തെ രൂപത്തില്‍ നിന്നും ഇത്രയും മാറ്റം ഉണ്ടായതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് റിമി ഇപ്പോൾ. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമി ഇതിന് കുറിച്ച്‌ പറഞ്ഞത്.

റിമിയുടെ വാക്കുകളിലൂടെ..

ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്ബോള്‍ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ? ഇഷ്ടമുള്ള ഡ്രസ് ഇടാന്‍ കഴിയുന്നതു പോലെ. എനിക്ക് സാരി ഉടുക്കാന്‍ ഒരുപാടിഷ്ടമാണ്. വയറു നിറച്ച്‌ ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോള്‍ വയറു ചാടിയിരുന്നാലോ. പണ്ടു സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്ബോള്‍ വയര്‍ ഒതുങ്ങിയിരിക്കുന്നതിനായി ബെല്‍റ്റ് കെട്ടുമായിരുന്നു. സ്റ്റേജ് പെര്‍ഫൊമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെല്‍റ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാന്‍ കഴിയുന്നു. വ്യായാമം മുടങ്ങാതെ ചെയ്യുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആയിരിക്കുമ്ബോള്‍ അവിടെ ജിമ്മുകളില്‍ വര്‍ക്‌ഔട്ട് ചെയ്യും. അതു മുടക്കാറില്ല. 70ശതമാനം ആഹാരനിയന്ത്രണവും 30ശതമാനം വര്‍ക് ഔട്ടും എന്നാണല്ലോ പറയുന്നത്. ഫുഡ് എനിക്കു വലിയ ക്രേസ് ആണ്. അല്‍പം കഴിച്ചാല്‍ തന്നെ തടിക്കും. ഡയറ്റിങ് തുടങ്ങിയ ശേഷം പാലില്‍ പ്രഭാതഭക്ഷണത്തിനാവശ്യമായ പോഷകങ്ങള്‍ ചേര്‍ത്തു തയാറാക്കുന്ന ഒരു ന്യൂട്രീഷനല്‍ ഷെയ്ക് ആണ് ബ്രേക് ഫാസ്റ്റ്. മൂന്നു വര്‍ഷമായി ഇതു തുടരുന്നു. പ്രഭാത ഭക്ഷണത്തിനായി ബുഫെയിലേക്കൊക്കെ പോയാല്‍ ഡയറ്റിങ് താളം തെറ്റും. ഉച്ചയ്ക്കു വിശക്കാത്ത അവസ്ഥ വരും. അതൊക്കെ ഒഴിവാക്കി. ബ്രേക്ഫാസ്റ്റില്‍ അപൂര്‍വമായി ഇടയ്ക്ക് രണ്ട് ഇഡ്‌ലിയോ, ദോശയോ, അല്‍പം പുട്ടോ കഴിക്കും. എണ്ണയില്‍ വറുത്ത സ്നാക്സ് കഴിക്കാറില്ല. പഞ്ചസാര പൂര്‍ണമായും ഒഴിവാക്കും. ബ്ലാക് ടീ, ബ്ലാക് കോഫി, ഗ്രീന്‍ ടീ ഇവയാണു കഴിക്കാറുള്ളത്. ഇഷ്ടം തോന്നിയാല്‍ നെസ് കോഫിയോ, കാപ്പുച്ചീനോയൊ കുടിക്കും. പഴങ്ങളില്‍ പപ്പായയും ഞാലിപ്പൂവന്‍ പഴവും ഇഷ്ടമാണ്. കുറച്ചു വര്‍ഷം മുന്‍പ് 64 കിലോ വരെ ഭാരം കൂടിയിരുന്നു. ഇപ്പോള്‍ 54 കിലോ ആണ് ഭാരം. എന്റെ ബോഡിമാസ് ഇന്‍ഡക്സ് പ്രകാരം 52 കിലോ മതി. ഇടയ്ക്ക് 52ല്‍ എത്തിയിരുന്നു. ഇപ്പോള്‍ അല്‍പമൊന്നു കൂടിയതാണ്. ചിലപ്പോള്‍ ഈ ഡയറ്റിങ് ഭാരിച്ച ഒരു ഉത്തരവാദിത്തം പോലെ തോന്നും. എങ്കിലും പഴയ രൂപത്തെക്കുറിച്ച്‌ ഓര്‍മിക്കുമ്ബോള്‍ അതിലേക്കു തിരികെ പോകാനും വയ്യ. ഇന്‍സ്റ്റാഗ്രാമില്‍ ഒരുപാട് പേര്‍ അഭിനന്ദിക്കാറുണ്ട്. അവര്‍ക്കെല്ലാം എങ്ങനെയാണ് ഞാന്‍ മെലിഞ്ഞതെന്ന് അറിയണം. ഡയറ്റ് ടിപ്സും ചോദിക്കാറുണ്ട്' - റിമി പറയുന്നു. കേരളത്തിലാണെങ്കില്‍ ഉച്ചയ്ക്ക് അല്‍പം ചോറു കഴിക്കണമെന്നുണ്ട്. കൂടെ തോരന്‍, മീന്‍ കറി അല്ലെങ്കില്‍ മീന്‍ വറുത്തത്, പുളിശ്ശേരി, ചമ്മന്തി അങ്ങനെ. പൊതിച്ചോറ് ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്തു കഴിക്കാനുമിഷ്ടമാണ്. ചോറ് അളവു തീരെ കുറയ്ക്കാറില്ല. കാരണം എനിക്കു നാടന്‍ ഭക്ഷണം ഒരുപാടിഷ്ടമാണ്. ചിക്കനും മീനും ഒന്നിച്ചു കഴിക്കില്ല. രാത്രിയില്‍ ചോറും ചപ്പാത്തിയും ഒഴിവാക്കി. രാത്രി ഏഴരയാകുമ്ബോഴേക്കും ചിക്കന്‍ വിത്ത് സാലഡ്, അല്ലെങ്കില്‍ ഫിഷ് വിത്ത് സാലഡ് അങ്ങനെ കഴിക്കും. പിന്നെ കര്‍ക്കശ ഡയറ്റിങ് ഒന്നുമില്ല കെട്ടോ. ഞാന്‍ യാത്ര ഒരുപാടിഷ്ടമുള്ളയാളാണ്. ഈ യാത്രകളില്‍ രാത്രിയില്‍ ഇഷ്ടമുള്ളതൊക്കെ കഴിക്കും. എങ്കിലും രാത്രി നേരത്ത് കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കും. തിരികെയെത്തുമ്ബോള്‍ കൃത്യമായി ഡയറ്റിങ് തുടരും. വെള്ളം കുടിക്കലും പ്രധാനമാണ്. ദിവസവും മൂന്നര ലിറ്ററെങ്കിലും വെള്ളം കുടിക്കും. ഉച്ചഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി രണ്ടു ലീറ്റര്‍, ഉച്ചഭക്ഷണത്തിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഒന്നരലീറ്റര്‍. ബോട്ടിലില്‍ വെള്ളം കൂടെ കരുതിയാല്‍ വെള്ളം കുടിക്കല്‍ എളുപ്പമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends