ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല... പൃഥ്വിയും താനും ഈ നേട്ടത്തില്‍ ത്രില്ലിലാണ്!! സന്തോഷ വിവരം പങ്കുവെച്ച് സുപ്രിയ മേനോന്‍; ഏറ്റെടുത്ത് ആരാധകർ

20 വര്‍ഷമായി പൃഥ്വിയുടെ സന്തതസഹചാരിയാണ് രാജന്‍. കുടുംബത്തിലെല്ലാവരേയും സംബന്ധിച്ചിടത്തോളം ഏരെ പ്രധാനപ്പെട്ട ദിനമാണ് ചൊവ്വാഴ്ച. പൃഥ്വിയുടെ ഡ്രൈവറിനും അപ്പുറത്ത് വിമര്‍ശകനും കൂടിയാണ് രാജന്‍. അദ്ദേഹം സ്വന്തമായൊരു വണ്ടിയെടുത്ത സന്തോഷം പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. വാഹനവുമായി നില്‍ക്കുന്ന രാജന്റെ ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു. സ്വന്തമായൊരു വണ്ടിയെന്ന അദ്ദേഹത്തിന്റെ മോഹത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ അദ്ദേഹമത് സ്വന്തമാക്കിയപ്പോള്‍ ആ സന്തോഷം സുപ്രിയയും പങ്കുവെച്ചിരിക്കുകയാണ്.
ഇത്രയും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. പൃഥ്വിയും താനും ഈ നേട്ടത്തില്‍ ത്രില്ലിലാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. തന്റെ ഒപ്പമുള്ളവരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും മാത്രമല്ല ഒപ്പമുള്ളവരുടെ കാര്യങ്ങളെക്കുറിച്ചും വാചാലരായി എത്താറുണ്ട് ഇരുവരും. ഇപ്പോഴിതാ പുതിയൊരും സന്തോഷം പങ്കുവെച്ച് എത്തിരിക്കുകയാണ് സുപ്രിയ മേനോന്‍. ഒപ്പമുള്ളവരെ പരിഗണിക്കുന്ന കാര്യത്തില്‍ താരദമ്ബതികള്‍ മാതൃകാപരമാണെന്നും പലര്‍ക്കും ഇത് പിന്തുടരാമെന്നുമൊക്കെയുള്ള കമന്റുകളാണ് സുപ്രിയയുടെ പോസ്റ്റിന് കീഴിലുള്ളത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിരിക്കുകയാണ്.
https://www.facebook.com/Malayalivartha