മൂന്നാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ച് താര ദമ്പതികൾ!! മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ വീണ്ടും ആഘോഷ തിമിർപ്പിൽ പത്മസരോവരം

മൂന്ന് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്ബതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി പല പോസ്റ്റുകളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ കുടുംബത്തില്‍ ആഘോഷങ്ങളുടെ പരമ്ബരയാണ് ഇപ്പോള്‍. മുന്‍പ് നഷ്ടമായ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു കാവ്യ മാധവന്‍റെ പിറന്നാള്‍. അതിന് മുന്‍പായാണ് മഹാലക്ഷ്മിയുടെ ആദ്യ പിറന്നാളാഘോഷിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആ സന്തോഷം പങ്കുവെച്ച് താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേരായിരുന്നു നല്‍കിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും മീനാക്ഷിയാണ് പേര് തീരുമാനിച്ചതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പഠന തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി. കുടുംബത്തിലെ ആഘോഷങ്ങളില്‍ പങ്കുചേരാനായി മീനൂട്ടി എത്താറുണ്ട്.
https://www.facebook.com/Malayalivartha

























