രണ്ടുവട്ടം വിവാഹിതയായെങ്കിലും ആ ബന്ധങ്ങള്‍ പരാജയമായിരുന്നു; എനിക്ക് ഒരു മകള്‍ കൂടി ജനിച്ചു നിഖിതാഷ... ഇനിയിപ്പോള്‍ ഞാന്‍ അഭിനയത്തിലേക്ക് വരാന്‍ ഒരുക്കമാണ്; മനസ് തുറന്ന് പ്രേക്ഷകരുടെ ഇഷ്ട താരം മായ മൗഷ്മി

പകിട പകിട പമ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മായ മൗഷ്മി. മിനി സ്‌ക്രീനില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഒരു സുപ്രഭാതത്തില്‍ മായ അഭിനയ ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി പിന്‍വാങ്ങുന്നത്. താരം എവിടെ എന്നുള്ള ചോദ്യങ്ങള്‍ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി പങ്കിട്ടത്. ഇപ്പോഴിതാ തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മായ.
സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…’ ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാന്‍. ലീവ് എന്ന് പറഞ്ഞാല്‍, എനിക്ക് ഒരു മകള്‍ കൂടി ജനിച്ചു നിഖിതാഷ. അവള്‍ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മോള്‍ സ്‌കൂളില്‍ പോയി തുടങ്ങി. ഇനിയിപ്പോള്‍ ഞാന്‍ അഭിനയത്തിലേക്ക് വരാന്‍ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ’, മായ പറയുന്നു.
തന്റെ പേരിലെ മൗഷ്മി എന്താണ് എന്നുള്ള സംശയത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘ അയ്യോ അത് ഞാന്‍ നോര്‍ത്ത് ഇന്ത്യക്കാരി ഒന്നുമല്ല. ചേട്ടന്റെ പേര് മനോജ് എന്നാണ്, പിന്നെ അച്ഛനും അമ്മയ്ക്കും ഒരു വെറൈറ്റി പേര് എനിയ്ക്കായി ഇടണം എന്നുണ്ടായിരുന്നു, അങ്ങനെയാണ് ഞാന്‍ മായ മൗഷ്മി ആയി മാറിയത്’, മായ കൂട്ടിച്ചേര്‍ത്തു.മാര്‍ക്കറ്റിംഗ് ഹെഡാണ് മായയുടെ ഭര്‍ത്താവ് വിപിന്‍. അമന്‍ മകനും. മുമ്പ് രണ്ടു വട്ടം വിവാഹിതയായെങ്കിലും ആ ബന്ധങ്ങള്‍ പരാജയമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























