കോളേജ് പഠന കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹം; ഐഡിയ സ്റ്റാർസിംഗർ ഗായിക ശിഖ ഇനി ഫൈസലിന് സ്വന്തം

അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ്ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും ഗായിക ശിഖ പ്രഭാകരനും വിവാഹിതരായി. വളരെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലായത്.കഴിഞ്ഞ ദിവസം ആയിരുന്നു വിവാഹം.അല്ലെങ്കിലും ഇപ്പോൾ താര വിവാഹങ്ങൾ കൂടിക്കൊണ്ടിരിക്കുവാണല്ലോ അതിനൊപ്പം തന്നെയാണ് ഇപ്പോൾ ഗായകരും വിവാഹം കഴിച്ചിരിക്കുന്നത്.
റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ശിഖ പ്രഭാകർ വിവാഹിതയായി. ഗായകനും സംഗീതസംവിധായകനുമായ ഫൈസൽ റാസി ആണ് വരൻ. ഇരുവരുടെയും വിവാഹത്തിന്റെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. അബ്രിദ് ഷൈൻ റിലീസ് ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലെ ‘ ഞാനും ഞാനുമെന്റാളും....’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്ന് ആലപിച്ചത് ഫൈസൽ റാസി ആണ്. പൂമരത്തിലെ ആ സൂപ്പർഹിറ്റ് ഗാനത്തിലൂടെ ഫൈസൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കോളേജ് പഠന കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ വാർത്ത താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.. ഈ നിമിഷത്തേക്കാൾ കൂടുതൽ ഒന്നും ഞങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികിൽ. മൈ ബെസ്റ്റ് ബഡ്ഡി. എന്റെ ബെറ്റർ ഹാഫ് എക്കാലത്തെയും എന്റെ പ്രചോദനം . നീ എന്നും .എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. ഇതിനായിട്ടാണ് നമ്മൾ ഇത്രകാലം കാത്തിരുന്നത്. ഞങ്ങൾ ഇവിടെയുണ്ട്. എല്ലാവർക്കും നന്ദി ഞങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും , ശത്രുക്കൾക്കും, ഞങ്ങളെ ഹൃദയത്തിൽ വഹിക്കുന്ന എല്ലാവർക്കും നന്ദി എന്നാണ് ഫൈസൽ ഇൻസ്റ്റയിൽ കുറിച്ചു.
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ശിഖ പ്രേക്ഷകർക്ക് സുപരിചിതയായത്. പൂമരം ഒറ്റ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പോപ്പുലറാണ്.
റിയാലിറ്റി ഷോയിൽ തിളങ്ങിയ ശിഖ പിന്നീട് സ്വന്തമായി ഗാനങ്ങള്‍ ചെയ്തു. അവയ്ക്കെല്ലാം ആരധകരും ഏറെയാണ്. നിരവധി പേരാണ് ഗായകദമ്പതികളുടെ വിവാഹത്തിൽ പങ്കെടുത്തത്. കഴിവുള്ള ഗായകരെ കണ്ടെത്തുക എന്ന ഉദ്ദ്യേശത്തോടെ ഐഡിയ സെല്ലുലാർ സർവീസസും,ഏഷ്യാനെറ്റും ചേർന്ന് അവതരിപ്പിക്കുന്ന ഒരു ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ഐഡിയ സ്റ്റാർ സിംഗർ.2006-ൽ ആരംഭിച്ച പരിപാടി ഓരോ കൊല്ലവും തുടരുന്നു. ഭാരതത്തിലെ പ്രധാന പട്ടണങ്ങളിലും ഗൾഫിലും നടത്തിയ യോഗ്യതാമൽസരങ്ങളിൽ നിന്നും തെരഞ്ഞെടുത്തക്കപ്പെട്ടവരാണ് അവസാന വട്ട മൽസരങ്ങളിലേക്ക് തെരഞ്ഞെടുക്കുന്നത്.2000-ലെ മിസ് കേരള ആയിരുന്ന രഞ്ജിനി ഹരിദാസ് ആണ് ഈ പരിപാടിയുടെ നിലവിലുള്ള അവതാരക.
https://www.facebook.com/Malayalivartha

























