'ആ പരസ്യം സംഭവിച്ചതു നന്നായി';ഒടുവിൽ ആ നിമിഷത്തെപ്പറ്റി വിരാട് പറഞ്ഞു

ബോളിവുഡ് ആരാധകരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന താരദമ്പതികളാണ് വിരാട് കൊഹ് ലി - അനുഷ്ക. ഇണക്കവും പിണക്കവും മാറി മാറി വന്ന നീണ്ട നാലു വര്‍ഷത്തെ പ്രണയത്തിനുശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത് തന്നെ. ഇറ്റലിയില്‍ വച്ച് സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഇതേതുടർന്ന് നീണ്ട ഇടവേളക്ക് ഒടുവിൽ വിരാട് തന്റെ പ്രാണപ്രിയയെ ഇഷ്ടപെടാൻ ഇടയായ ആ നിമിഷത്തെപ്പറ്റി മനസ് തുറക്കുകയാണ്.
'ആ പരസ്യം സംഭവിച്ചതു നന്നായി…' അനുഷ്‌ക ശര്‍മയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ച് വിരാട് കൊഹ്‌ലി രംഗത്ത് എത്തിയത്. ഒരു ഷാംപൂവിന്റെ പരസ്യത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത് തന്നെ. തന്റെ പ്രണയ നിമിഷത്തിന്റെ ആരംഭത്തെക്കുറിച്ച് കൊഹ്‌ലി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പങ്ക് വച്ചത് തന്നെ. വിവാഹത്തിന്റെ രണ്ടാം വാര്‍ഷികത്തോടടുക്കുമ്ബോള്‍ അനുഷ്കയുമായി പരിചയപ്പെട്ട വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്തേക്ക് എത്തിയത്.
അതോടൊപ്പം തന്നെ 'ആ ഒരു സാഹചര്യത്തില്‍ അവള്‍ വളരെയധികം ശാന്തയും സ്വസ്ഥയുമായിരുന്നു. എന്നോട് വളരെ ഹൃദ്യമായാണ് പെരുമാറിയത്. ഈ കാര്യങ്ങള്‍ ഞങ്ങളെ അടുപ്പിച്ചു' എന്നും കൊഹ്‌ലി പറഞ്ഞു. 'പരസ്പരം തമാശകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയിരുന്നു. അതോടൊപ്പം തന്നെ ചിലതെല്ലാം വളരെ ബാലിശമായിരുന്നു. പക്ഷേ, ഞാന്‍ അങ്ങനെയാണ്. എനിക്ക് ചിരിക്കാന്‍ വളരെ ഇഷ്ടമാണ്. ആ പരസ്യം സംഭവിച്ചത് നന്നായി' എന്നും കൊഹ്‌ലി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























