വീണ്ടും വിവാദ പ്രസ്താവനയുമായി തപ്‌സി പന്നു

ബോളിവുഡിലെ വിവാദ നായിക തപ്‌സി പന്നു വീണ്ടും വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. ഇത്തവണ ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകനും നടനുമായ ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെയാണ് താരം വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹര്‍ഷ് വര്‍ധന്‍ അനില്‍ കപൂറിന്റെ മകന്‍ അല്ലായിരുന്നെങ്കില്‍ ആദ്യ ചിത്രത്തിന് ശേഷം രണ്ടാമതൊരു ചിത്രം കിട്ടില്ലായിരുന്നുവെന്നാണ് തപ്‌സി പറഞ്ഞിരിക്കുന്നത്.
നടി നേഹാ ദൂപിയ അവതാരകയായി എത്തുന്ന 'നോ ഫില്‍റ്റര്‍ നേഹ' എന്ന പരിപാടിക്കിടെയാണ് ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ തപ്‌സിയുടെ പ്രസ്താവന. ബോളിവുഡില്‍ തുടരാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും നടന്റെയോ നടിയുടെയോ പേര് പറയാനായി നേഹ ആവശ്യപ്പെട്ടപ്പോഴാണ് തപ്‌സി ഹര്‍ഷ് വര്‍ധന്റെ കാര്യം പറഞ്ഞത്.
'മിര്‍സ്യാ' എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹര്‍ഷ് വര്‍ധന്റെ അരങ്ങേറ്റം. രാകേയ്ഷ് ഓംപ്രകാശ് മെഹ്രയാണ് ഈ ചിത്രം ഒരുക്കിയത്. വിക്രമാദിത്യ മോട്വാനിയുടെ 'ഭാവേഷ് ജോഷി സൂപ്പര്‍ ഹീറോ' ആണ് നടന്റെ രണ്ടാമത്തെ ചിത്രം. ഈ രണ്ടു ചിത്രങ്ങള്‍ക്കും ബോക്‌സോഫിസില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

https://www.facebook.com/Malayalivartha

























