അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്... രണ്ട് അറ്റാക്ക് കഴിഞ്ഞു, ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയായിരുന്നു!! മോളി കണ്ണമാലിയ്ക്ക് ആശ്വസവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ഒപ്പം ബിനീഷും

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. മോളി കണ്ണമാലിയുടെ വീട്ടില്‍ മമ്മൂട്ടിയുടെ പിഎ നേരിട്ടെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാം എന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കൂ എന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന്‍ സോളി പറഞ്ഞു. 'അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്ബോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്.
അദ്ദേഹത്തിന്റെ പി.എ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.' അതേസമയം ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്കായി ബിനീഷ് ബാസ്റ്റിന്റെ സഹായാഭ്യര്‍ഥന. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരം സുമനസുകളുടെ സഹായം അഭ്യര്‍ഥിച്ച് എത്തിയത്. രണ്ട് തവണ തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും തുടര്‍ന്ന് ചികില്‍സിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണെന്നും മോളി ലൈവില്‍ പറയുന്നു. ചെക്കപ്പിന് പോകാന്‍ പോലും സാമ്ബത്തിക സ്ഥിതി അനുവദിക്കുന്നില്ല. ആഭരണമെല്ലാം വിറ്റു. ഇനി നാലുസെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അവര്‍ പറയുന്നു. തന്റെ അവസ്ഥ അറിഞ്ഞ് മമ്മൂട്ടി സഹായ വാഗ്ദാനം നടത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. സ്നേഹമുള്ളവര്‍ കഴിയുന്നത് പോലെ സഹായിക്കണമെന്നാണ് അവര്‍ ലൈവില്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























