മോള്‍ക്ക് തലച്ചോറില്‍ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്... അവള്‍ ഒരു വീല്‍ ചെയര്‍ ബേബി ആണ്... നടക്കില്ല, സംസാരിക്കില്ല... രണ്ട് മേജര്‍ സര്‍ജറികള്‍ കഴിഞ്ഞു; അവള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്നു തന്നെയാണ് പ്രതീക്ഷ... എല്ലാവരുടെയും പ്രാര്‍ത്ഥന എന്റെ മോള്‍ക്ക് വേണം; മനസ് തുറന്ന് സിന്ധു മനു വര്‍മ്മ

നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ് സിന്ധു മനു വര്‍മ്മ. 'ഭാഗ്യജാതകം', 'പൂക്കാലം വരവായി' എന്നീ സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്ബരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞ സിന്ധു തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് പറയുന്നു. 'ഗാനഗന്ധര്‍വന്‍' എന്ന മമ്മൂട്ടി-രമേശ് പിഷാരടി ചിത്രത്തിലെ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വേഷത്തിലേക്ക് മമ്മൂക്ക പറഞ്ഞിട്ട് വിളിച്ചതെന്നു സിന്ധു പറയുന്നു. 'അച്ഛനുമായും കുടുംബവുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. മോളുടെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാം. അങ്ങനെയാണ് സിനിമയില്‍ ഒരു തിരിച്ചു വരവിന് അവസരംഒരുക്കിയത്. അത് ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ സഹായമായി''. നടന്‍ മനു വര്‍മ്മയാണ് താരത്തിന്റെ ഭര്‍ത്താവ്. 'ഞങ്ങള്‍ക്ക് രണ്ട് മക്കളാണ്. മോന്‍ ഗിരിധര്‍ വര്‍മ്മ പ്ലസ് ടൂവിന് പഠിക്കുന്നു. മകള്‍ ശ്രീ ഗൗരിക്ക് 11 വയസ്സായി. മോള്‍ക്ക് തലച്ചോറില്‍ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്. അവള്‍ ഒരു വീല്‍ ചെയര്‍ ബേബി ആണ്. നടക്കില്ല, സംസാരിക്കില്ല. രണ്ട് മേജര്‍ സര്‍ജറികള്‍ കഴിഞ്ഞു. ഏപ്പോ വേണമെങ്കിലും രോഗം ഭേദമാകാം. ഇന്ത്യ മുഴുവന്‍ മോളുടെ ചികിത്സയ്ക്കായി പോയിട്ടുണ്ട്. അവള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും എന്നു തന്നെയാണ് പ്രതീക്ഷ. എല്ലാവരുടെയും പ്രാര്‍ത്ഥന എന്റെ മോള്‍ക്ക് വേണം.' താരം പറഞ്ഞു.
https://www.facebook.com/Malayalivartha

























