സിനിമ പൂർത്തിയാകാൻ ഇനി 15 ദിവസം ബാക്കി നിൽക്കെ ഗെറ്റപ്പിൽ അടിമുടി മാറ്റം വരുത്തി നടൻ; കരാര്‍ ലംഘിച്ച് പണികൊടുക്കാൻ നോക്കിയ ഷെയിന് മുട്ടൻ പണികൊടുക്കാൻ നിര്‍മാതാക്കള്‍! വെട്ടിലായി താരം

കുറച്ചു നാളുകളായി വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്‌നം. എന്നാൽ വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീണ്ടും കരാർ ലംഘിച്ചിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം. സിനിമയുടെ ചിത്രീകരണം പൂർത്തിയാകും വരെ മുടിയും താടിയും വെട്ടരുതെന്ന കരാർ ലംഘിച്ചുകൊണ്ടുള്ള ഷെയ്നിന്റെ പുതിയ ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രശ്‌നം വീണ്ടും വഷളാകുന്നത്. വെയിൽ സിനിമാക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചാണ് മുടിയും താടിയും താരം വടിച്ചത്. സിനിമ പൂർത്തിയാകാൻ ഇനി 15 ദിവസം ബാക്കി നിൽക്കെയാണ് നടൻ തന്റെ ഗെറ്റപ്പിൽ അടിമുടി മാറ്റം വരുത്തിയത്.
എന്നാൽ രൂപമാറ്റം വരുത്തിയ ഈ ചിത്രം വെയിൽ സിനിമയുടെ സംവിധായകന് പ്രതിഷേധിക്കുന്നു എന്ന കുറിപ്പോടെ അയച്ചു കൊടുക്കുകയും ചെയ്തു. മുടിയും താടിയും വളർത്തിയ രൂപമാണ് സിനിമയ്ക്ക് ആവശ്യം. പഴയ രൂപത്തിലേക്ക് എത്താൻ ഇനി ഒരു മാസമെങ്കിലുമെടുക്കും. ഈ സിനിമയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ ഷെയിൻ മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് ആദ്യം വിവാദം ഉടലെടുക്കുന്നത്. മുടി വെട്ടിയതിന് നിർമ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് ഷെയിൻ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു. തുടർന്ന് ചലച്ചിത്ര സംഘടനകളുടെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ 15 ദിവസം വെയിൽ സിനിമ ചിത്രീകരിക്കാനായി നൽകാമെന്ന് ഷെയിൻ സമ്മതിച്ചു.
എന്നാൽ, കഴിഞ്ഞ ദിവസം ഷെയിൻ ഷൂട്ടിംഗിന് ചെല്ലാതിരുന്നത് വീണ്ടും വിവാദമായി. ഇത്തവണ സംവിധായകൻ ശരത്തിനെതിരെയാണ് ഷെയിൻ ആരോപണമുന്നയിച്ചത്. വെയിലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് മാത്രം ഷെയിനിനെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചാൽ മതിയെന്ന് നിർമ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഷെയിൻ മുടിയും താടിയും വടിച്ചു കളഞ്ഞത്.ഈ തർക്കത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
അതേസമയം ഷെയ്നിനെതിരെ വിലക്കുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം. ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മാതാക്കള്‍ പിന്മാറും. നിര്‍മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും. വെയില്‍ സിനിമ നിര്‍മാതാവ് ജോബി ജോര്‍ജും ഷെയിനുമായുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനിടെയാണ് സിനിമാ ചിത്രീകരണത്തിനിടെ തന്നെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയിന്‍ സംവിധായകനെതിരെ രംഗത്ത് വന്നത്.
അതേസമയം അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിന്‍കാരണം മുടങ്ങിയതെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് ഷെയിന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടക്കുന്നതും. കൂടുതല്‍ നടപടികള്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. നേരത്ത ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്‍. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന്‍ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. തർക്കം പരിഹരിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെയാണ് സെറ്റിൽ നിന്നും താരം ഇറങ്ങിപ്പോകുന്നതും ഇപ്പോൾ ലുക്ക് മാറ്റിയിരിക്കുന്നതും.
https://www.facebook.com/Malayalivartha

























