കെ.എസ്. ഹരിശങ്കര്‍ മതം മാറി കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് ആയോ? വാട്‌സ്‌ആപ്പിലും, മെസഞ്ചറിലും സംശയം പ്രവാഹമായതോടെ സത്യം വെളിപ്പെടുത്തി ഗായകൻ

ചുരുങ്ങിയ കാലംകൊണ്ട് ആസ്വാദക മനസ്സിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച യുവഗായകനാണ് കെ.എസ്. ഹരിശങ്കര്‍. പക്ഷെ ഇന്ന് രാവിലെ ഹരിശങ്കറിന്റെ ഫേസ്ബുക്ക് പേജ് കണ്ടവരെല്ലാം ഞെട്ടലില്‍ ആയിരുന്നു. കെ.എസ്. ഹരിശങ്കര്‍ എന്ന പേരിന്റെ സ്ഥാനത്ത് കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാക്കിയിരിക്കുന്നു.
ഹരിശങ്കര്‍ മതംമാറിയോ എന്നായിരുന്നു എല്ലാവരുടേയും സംശയം. വാട്‌സ്‌ആപ്പിലൂടേയും മെസഞ്ചറിലൂടേയും സംശയം പ്രവാഹമായതോടെ സത്യം വെളിപ്പെടുത്തി ഹരി തന്നെ രംഗത്തെത്തി. സത്യത്തില്‍ ഞാന്‍ മതം മാറിയിട്ടില്ല, ആരോ പേജ് ഹാക്ക് ചെയ്തതാണ്. രാവിലെ മുതല്‍ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്‌കീന്‍ ഷോട്ട് സഹിതമായിരുന്നു മെസേജുകള്‍. പേജിന്റെ പേര് മാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശങ്ങള്‍. പേജ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























