മലയാളികളുടെ പ്രിയപ്പെട്ട ക്ലാരയ്ക്കും ഗംഗയ്ക്കും ഒപ്പം മോഹന്‍ലാല്‍

മലയാളികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത മുഖങ്ങളാണ് ക്ലാരയുടെയും ഗംഗയുടെയും. ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴും' പത്മരാജന്റെ 'തൂവാനത്തുമ്ബികളും'. തൂവാനത്തുമ്ബികളില്‍ ക്ലാരയായി എത്തിയത് സുമലതയും മണിച്ചിത്രത്താഴില്‍ ഗംഗയായി ശോഭനയുമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് നായികമാരുമായി ഒന്നിച്ചുകണ്ട ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
'ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം' എന്നാണ് ഈ ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യ താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒത്തുചേരലിലാണ് ഈ അപൂര്‍വസംഗമം നടന്നത്. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടില്‍ വച്ചായിരുന്നു താരങ്ങളുടെ സൗഹൃദ സംഗമം.
https://www.facebook.com/Malayalivartha

























