സ്വാമി അയ്യപ്പൻ’ പരമ്പരയിൽ അയ്യപ്പനായി തിളങ്ങിയ യുവനടന്‍ കൗശിക് ബാബു വിവാഹിതനായി

സീരിയൽ നടൻ കൗശിക് ബാബു വിവാഹിതനായി. സ്വാമി അയ്യപ്പൻ’ പരമ്പരയിൽ അയ്യപ്പനായി അഭിനയിക്കുന്ന കൗശിക് സ്വാമി അയ്യപ്പന് ശേഷം ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായും, തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി. ഭവ്യയാണ് താരത്തിന്റെ വധു. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നീ എന്റെ ഒരു ദിവസമാണ്, എന്റെ രാത്രിയാണ് എന്റെ എല്ലാം എല്ലാമാണ് എന്നാണ് തന്റെ പ്രിയതമയെ പറ്റി കൗശിക് പറയുന്നത്.
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള കൗശിക് സഹോദരിയ്‌ക്കൊപ്പം പലവേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. വിജയ്ബാബുവാണ് കൗശികിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്.
https://www.facebook.com/Malayalivartha


























