ആനകൊമ്പ് കൈവശംവെച്ച കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി!! സര്‍ക്കാരിന് മുന്നില്‍ പരാതിയുമായി നടന്‍ മോഹന്‍ലാല്‍

2012ലാണ് കൊച്ചി, തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴു വര്‍ഷം കഴിഞ്ഞു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് തവണ മോഹന്‍ലാലിന് അനുകൂലമായി നിലപാടെടുത്ത വനംവകുപ്പാണ് പിന്നീട് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി അദ്ദേഹത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. മോഹന്‍ലാലാണ് ഒന്നാംപ്രതി. കേസില്‍ രണ്ടാംപ്രതിയായിരുന്ന മോഹന്‍ലാലിന് ആനക്കൊമ്ബ് കൈമാറിയ കെ കൃഷ്ണകുമാര്‍ ജീവിച്ചിരിപ്പില്ല.
ആനക്കൊമ്ബ് കൈവശംവയ്ക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെരുമ്ബാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേ മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആനക്കൊമ്ബ് സൂക്ഷിക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് മുന്നില്‍ പരാതിയുമായി നടന്‍ മോഹന്‍ലാല്‍. ആനക്കൊമ്ബ് കൈവശംവെച്ച കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി.
കേസ് കെട്ടിച്ചമച്ചതാണെന്നും, കോടനാട് വനം റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെടുന്നു. ആനക്കൊമ്ബ്സൂക്ഷിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയും കോടതിയെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്ത ശേഷം പെരുമ്ബാവൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയതിനെതിരെ ആയിരുന്നു മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചത്. മോഹന്‍ലാലിന്റ പരാതി വനംമന്ത്രി കെ. രാജുവിന്റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആറിനു മോഹന്‍ലാല്‍ ഹാജരാകണമെന്നാണു പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മോഹന്‍ലാലിന് വേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകനാകും ഹാജരാകുക.
https://www.facebook.com/Malayalivartha


























