കരയാതെ അടക്കിപ്പിടിച്ച് നിന്ന സമയം... എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല; അപ്രതീക്ഷിതമായ ആ വേർപാട് പങ്കുവച്ച് വീണ നായർ

അപ്രതീക്ഷിതമായ അമ്മയുടെ വേർപ്പാട് ഉണ്ടാക്കിയ വേദന പങ്കുവച്ച് സിനിമ–സീരീയിൽ താരം വീണ നായർ. വീണ നായരുടെ കുറിപ്പ് ഇങ്ങനെ...
6 വർഷങ്ങൾ മുന്നേ ഈ സമയം, ഇതേ ദിവസം. ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നും ദൈവം ഇല്ല എന്നും തോന്നിയ നിമിഷം. 16 ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞ്, എന്നന്നേക്കുമായി എന്റെ അമ്മ എന്നെ വിട്ടു പോയ ദിവസം. ഒന്ന് കരയാൻ പോലും പറ്റാതെ, ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസ്സിലാവാതെ, അച്ഛന്റെ മനസ് തളരരുത് എന്ന പ്രാർഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം. എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം.
അമ്മേ... കൂടെയുള്ളപ്പോൾ അറിഞ്ഞില്ല അമ്മയുടെ വില. അമ്മ ഒപ്പം വേണമായിരുന്നു എന്ന് തോന്നിയ ഒരുപാട് സമയം ഉണ്ടായി. എങ്കിലും അമ്മ സന്തോഷിക്കുന്നുണ്ടാവും. ഏറ്റവും നല്ല അമ്മയെ (sumaamma) ഏല്പിച്ചിട്ടാ എന്റെ അമ്മ പോയത്. അമ്മേ... ഒരുവട്ടം കൂടെ ഒന്ന് കാണാൻ പറ്റിയിരുന്നേൽ....മിസ് യു അമ്മേ.....
https://www.facebook.com/Malayalivartha


























