പ്രിയങ്ക നിക്ക് ദമ്പതികള്‍ക്ക് കൂട്ടായി ഒരു അതിഥികൂടി...

ബോളിവുഡ് താരം പ്രിയങ്കയും നിക്കും തമ്മിലുള്ള ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീട്ടിലേക്ക് പുതിയ ഒരു അഥിതി എത്തിയിരിക്കുകയാണ്. ഒരു നായകുട്ടിയാണ് പ്രിയങ്കനിക്ക് ദമ്ബതികള്‍ക്ക് കൂട്ടായി എത്തിയിരിക്കുന്നത്. നിക്ക് ജൊനാസിന് പ്രിയങ്ക ചോപ്ര നല്‍കിയ സര്‍പ്രൈസ് സമ്മാനമായിരുന്നു നായകുട്ടി. രാവിലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് അത്ഭുതത്തോടെ നായകുട്ടിയെ നോക്കുന്ന നിക്കിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രിയങ്ക, നിക്കിന് നായകുട്ടിയെ സമ്മാനിച്ചത്. ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കനിക്ക് ദമ്ബതികളുടെ വിവാഹവാര്‍ഷികം.
ജിനോ' എന്നാണ് നായകുട്ടിക്ക് ദമ്ബതികള്‍ പേരിട്ടിരിക്കുന്നത്. ഇവര്‍ക്ക് ഡയാന, നിക്യാങ്ക എന്നിങ്ങനെ പേരുള്ള വേറെയും രണ്ടുനായകുട്ടികള്‍ ഉണ്ട്. പ്രിയങ്ക ചോപ്ര തനിക്ക് സര്‍െ്രെപസ് ആയി നല്‍കിയ നായകുട്ടിയുടെ ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. നായകുട്ടിയുടെ പേരില്‍ ദമ്ബതികള്‍ ഇന്‍സ്റ്റ?ഗ്രാമില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. തികച്ചും സര്‍െ്രെപസായിട്ടുള്ളൊരു സമ്മാനവുമായിട്ടായിരുന്നു പ്രി വന്നത്. ഞങ്ങളുടെ ജിനോയെ കാണു. രാവിലെ എഴുന്നേറ്റത് മുതല്‍ തനിക്ക് ചിരി നിര്‍ത്താന്‍ സാധിച്ചിട്ടില്ല. താനിപ്പോഴും ചിരിച്ചുക്കൊണ്ടിരിക്കുകയാണ്. നന്ദി', എന്ന അടിക്കുറിപ്പോടെയായിരുന്നു നിക്ക് ജൊനാസ് ചിത്രങ്ങള്‍ പങ്കുവച്ചത്.

https://www.facebook.com/Malayalivartha


























