മമ്മൂട്ടിയുടെ മകളായി എത്തിയ പൂച്ചക്കണ്ണുള്ള രാജകുമാരി വിവാഹിതയായി

2004 ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി ജാനകി കൃഷ്ണൻ വിവാഹിതയായി. അഭിഷേകാണ് വരന്‍. നാഷണല്‍ ലോ കോളേജില്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജാനകി ജോലി രാജിവച്ചാണ് സിനിമാ രംഗത്തേക്ക് എത്തിയത്.
തൊമ്മനും മക്കളും, ഒരു ഇന്ത്യന്‍ പ്രണയകഥ, മാസ്റ്റേഴ്‌സ്, ലോ പോയിന്റ്, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലും ജാനകി കൃഷ്ണന്‍ വേഷമിട്ടിരുന്നു. 'ലൗ എഫ്.എം' എന്ന സിനിമയില്‍ നടന്‍ അപ്പാനി ശരത്തിന്റെ നായികയായി ജാനകി എത്തുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























