ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം... മികച്ച സംവിധായകന്‍ ലിജോ ജോസ്

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളിത്തിളക്കം മികച്ച സംവിധായകന്‍ ലിജോ ജോസ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരി തെരഞ്ഞെടുക്കപ്പെടുന്നത്. ജല്ലിക്കെട്ട് ആണ് പുരസ്‌കാരം നേടികൊടുത്തത്. രജതമയൂരവും 15 ലക്ഷം രൂപയുമാണ് പുരസ്‌കാരം. കഴിഞ്ഞ തവണ ഈമയൗവിലൂടെ ലിജോ ജോസ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.
ബ്ലെയ്‌സി ഹാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം പാര്‍ടിക്കിള്‍സ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. മാരിഗെല്ല എന്ന ചിത്രത്തിലൂടെ സ്യു ഷോര്‍ഷി മികച്ച നടനുള്ള പുരസ്‌കാരം നേടി. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ല കഥാപാത്രത്തെയാണ് സ്യു ഷോര്‍ഷി അവതരിപ്പിച്ചത്. മായ് ഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള രജതമയൂരം ഉഷ ജാദവ് സ്വന്തമാക്കി.
നവാഗത സംവിധായര്‍ക്കുള്ള പുരസ്‌കാരം രണ്ടുപേര്‍ സ്വന്തമാക്കി. അമിന സിദിബൗമെഡിയെനും(ചിത്രംഅബൗ ലെയ്‌ല) മാരിയ ഒള്‍ടെന്യുവും(ചിത്രംമോണ്‍സ്‌റ്റേഴ്‌സ്) ആണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
https://www.facebook.com/Malayalivartha


























