എന്റെ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുതെന്ന് പറഞ്ഞ് നടി നിയ

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറായതിലുള്ള അനുഭവം തുറന്നു പറയുകയാണ് നടി നിയ ശര്‍മ്മ. തന്റെ ദുരനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെയാണ് താനിത് തുറന്നു പറയുന്നതെന്നും നിയ അറിയിക്കുന്നു.
തന്റെ ദുശീലങ്ങള്‍ ജീവിതത്തില്‍ വരുത്തിവെച്ച വിനയെ കുറിച്ചും അത് സൃഷ്ടിച്ച സമ്മര്‍ദ്ദങ്ങളെ കുറിച്ചുമാണ് താരം വെളിപ്പെടുത്തിയത്. ബോള്‍ഡ് ആന്റ് സെക്‌സി എന്നാണ് 29കാരിയായ നിയ ശര്‍മ അറിയപ്പെടുന്നത്. ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ട്വീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. ശരീരഭാരം കുറയ്ക്കുക എന്ന അമിതമായ ചിന്ത നിയയെ ഒടുവില്‍ എത്തിച്ചത് ഈറ്റിംഗ് ഡിസോര്‍ഡര്‍ എന്ന രോഗത്തിലേക്കായിരുന്നു. ശരീര ഭാരം കുറയ്ക്കാനും അഴക് വര്‍ദ്ധിപ്പിക്കാനും വേണ്ടി ആദ്യമൊക്കെ ആരോഗ്യകരമായ ഡയറ്റ് പിന്തുടര്‍ന്നെങ്കിലും പിന്നീട് പട്ടിണി കിടന്നു. രാത്രിയിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഒഴിവാക്കി. പലപ്പോഴും പ്രൊട്ടീന്‍ ഷെയ്ക്കുകളില്‍ മാത്രമായി ഭക്ഷണം ഒതുങ്ങി. ഇതോടെ തന്റെ ഭ്രാന്തന്‍ ഡയറ്റിനെക്കുറിച്ച് സുഹൃത്തുക്കള്‍ അറിഞ്ഞു. അവര്‍ പലരും അതിനെ വിലക്കിയെങ്കിലും മനസു മാറ്റാന്‍ ഞാന്‍ തയാറായില്ല. പിന്നീട് ഈറ്റിംഗ് ഡിസോര്‍ഡര്‍ പിടിപെട്ടു. വേണ്ടാന്ന് വച്ചതെല്ലാം ഒറ്റയടിക്ക് കഴിക്കാന്‍ തുടങ്ങി. ഭക്ഷണത്തിനോടുള്ള ആസക്തി കൂടി. ജംഗ് ഫുഡും മറ്റും വാരിവലിച്ചു കഴിച്ചു. കുറ്റബോധമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. അന്ന് തന്റെ സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായ രവി ഡുബോയും അര്‍ജുന്‍ ബിജ് ലാനിയും ചേര്‍ന്നാണ് ഈ ദുശീലത്തില്‍ നിന്ന് പുറത്തെത്തിച്ചത്. നമ്മുടെ ശരീരത്തിന് ഇണങ്ങുന്ന ഡയറ്റാകണം പിന്തുടരേണ്ടതെന്ന ബോധ്യം അവര്‍ നല്‍കിയെന്നും താരം പറയുന്നു.

https://www.facebook.com/Malayalivartha


























